ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്.

കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്റെ യോ​ഗത്തിൽ ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ ആവശ്യത്തിന് ഐബിഎ അം​ഗീകാരം നൽകുകയും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

ധനകാര്യ മന്ത്രാലയത്തിന്റെ അം​ഗീകാരം കൂടി ലഭിച്ചാൽ തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഇനി ബാങ്കുകളുടെ പ്രവർത്തനം.

അതേമസയം, ആഴ്ചയിൽ രണ്ട് ദിവസം അവധിയാകുന്ന സ്ഥിയുണ്ടായാൽ പ്രവർത്തനസമയം ദിവസം 45 മിനിറ്റ് വരെ വർധിപ്പിക്കാനും സാധ്യതയുണ്ട്.

നിലവിൽ മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകൾ ബാങ്കുകൾക്ക് അവധിയാണ്. ആദ്യകാലത്ത് ആഴ്ചകളിൽ ആറു ദിവസം പ്രവൃത്തിദിവസമായിരുന്ന ബാങ്കുകൾക്ക് ഉണ്ടായിരുന്നത്.

2015ന് ശേഷമാണ് ഇത്തരമൊരു മാറ്റം നിലവിൽവന്നത്.

X
Top