
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ആറ് ബാങ്കുകളുടെ റേറ്റിംഗ് ബിബിബി- ആയി ഫിച് പുനഃസ്ഥാപിച്ചു. ഇവയുടെ വയബിലിറ്റി റേറ്റിംഗും ബിബിബി- ആണ്.
സര്‍ക്കാര്‍ സപ്പോര്‍ട്ട് റേറ്റിംഗ് (ജിഎസ്ആര്‍) അടിസ്ഥാനമാക്കിയാണ് എസ്ബിഐയുടെ ദീര്‍ഘകാല ഇഷ്യുവര്‍ ഡിഫോള്‍ട്ട് റേറ്റിംഗ് നിലനിര്‍ത്തിയത്. എസ്ബിഐയുടെ ജിഎസ്ആര്‍ സ്ഥിരമായ അനുമാനത്തോടെയുള്ള ബിബിബി- ആണ്. ബാങ്കുകളില്‍ സര്‍ക്കാര്‍ പിന്തുണ ഏറ്റവും നേടുന്നത് എസ്ബിഐയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ബാങ്കിന്റെ പ്രവര്‍ത്തന പരിസ്ഥിതി സ്‌കോര്‍ ബിബി യില്‍ നിന്ന് ബിബി+ ആയി പുനഃക്രമീകരിച്ചിട്ടുണ്ട. ഇത് കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ഘടനാപരമായ മെച്ചപ്പെടുത്തലാണ്. ബാങ്കിന് കൃത്യമായി ബിസിനസ്സ് സൃഷ്ടിക്കാന്‍ കഴിയും.
മാത്രമല്ല മികച്ച രീതിയില്‍ റിസ്‌ക് കൈകാര്യം ചെയ്യുന്നു. എസ്ബിഐയുടെ ആസ്തി ഗുണനിലവാര സ്‌കോര്‍ ബിബി- ല്‍ നിന്ന് പോസിറ്റീവായി പുനഃക്രമീകരിച്ചിട്ടുണ്ട്. ശരാശരി ദുര്‍ബല വായ്പകളുടെ അനുപാതം കൂടുതല്‍ മെച്ചപ്പെടുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു.
രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബോബ്) യുടെ ദീര്‍ഘകാല റേറ്റിംഗും പുന:സ്ഥാപിക്കപ്പെട്ടു.