സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഡിസംബറാകുമ്പോഴേക്കും പലിശനിരക്ക് 5.9 ശതമാനമാകുമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡിസംബറാകുമ്പോഴേക്കും രാജ്യത്തെ പലിശ നിരക്ക് 5.9 ശതമാനമാകുമെന്ന് റേറ്റിംഗ് ഏജന്‍സി ഫിച്ച് പറഞ്ഞു. നിലവിലിത് 4.9 ശതമാനമാണ്. അതായത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഇനിയും പലിശനിരക്ക് 1 ശതമാനം കൂടി വര്‍ധിപ്പിക്കുമെന്നര്‍ത്ഥം.
ആഗോള സാമ്പത്തിക അവലോകനത്തിലാണ് ഫിച്ച് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഉയര്‍ന്ന ചരക്കുവില, കേന്ദ്രബാങ്കുകളുടെ കര്‍ശനമായ പലിശനയങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.
‘പണപ്പെരുപ്പത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ഡിസംബറാകുമ്പോഴേക്കും പലിശനിരക്ക് 5.9 ലേയ്ക്ക് അടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. 2023 അവസാനമാകുമ്പോഴേക്കും പലിശനിരക്ക് 6.15 ശതമാനത്തിലേയ്‌ക്കെത്തും. പിന്നീട് 2024 വരെ തത്സ്ഥിതി തുടരും,’ ഫിച്ച് പറഞ്ഞു. മെയ് മാസത്തിലെ അടിയന്തര പ്രഖ്യാപനത്തിലൂടെ 40 ബേസിസ് പോയിന്റും ഈ മാസം മോണിറ്ററി പോളിസി മീറ്റിംഗിനുശേഷം 50 പോയിന്റും കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു.
അതിനിയും തുടരമെന്നാണ് റേറ്റിംഗ് ഏജന്‍സിപറയുന്നത്. ഈമാസമാദ്യം ആര്‍ബിഐ തങ്ങളുടെ വാര്‍ഷികപണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തില്‍ നിന്നും 6.7 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
ആദ്യപാദത്തില്‍ 7.5 ശതമാനവും രണ്ടാം പാദത്തില്‍ 7.4 ശതമാനവും മൂന്നാം പാദത്തില്‍ 6.2 ശതമാനവും നാലാം പാദത്തില്‍ 5.8 ശതമാനവുമായിരിക്കും പണപ്പെരുപ്പ നിരക്കെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.

X
Top