
ന്യൂഡൽഹി: ഇന്ത്യയുടെ ധനക്കമ്മി സെപ്റ്റംബർ പാദത്തിൽ 5.73 ലക്ഷം കോടി രൂപയായി. മുഴുവൻ വർഷ ലക്ഷ്യത്തിന്റെ 36.5 ശതമാനമായി ഇത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29.4 ശതമാനത്തിന്റെ ധനകമ്മിയാണ് രേഖപ്പെടുത്തിയിരുന്നത്. മൊത്ത വരുമാനം 17.30 ലക്ഷം കോടി രൂപയായി. മൊത്തം ബഡ്‌ജറ്റ് അനുമാനത്തിന്റെ 49.5 ശതമാനമായാണ് രേഖപ്പെടുത്തിയത്.
അതെ സമയം ചിലവ് 23.03 ലക്ഷം കോടി രൂപയായി. നികുതിയിനത്തിൽ ₹12.29 ലക്ഷം കോടിയും നികുതിയിതര വരുമാനത്തിൽ ₹4.66 ലക്ഷം കോടിയും ഉൾപ്പെടെ വരുമാനം ₹16.95 ലക്ഷം കോടിയായി. നികുതിയിതര വരുമാനം ക്രമാതീതമായാണ് ഈ പാദത്തിൽ വർധിച്ചത്. ആർ ബി ഐയുടെ ലാഭവിഹിതമാണ് ഇതിനു ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഇത്തവണ 2 .6 ലക്ഷം കോടി രൂപയാണ് ലാഭ വിഹിത ഇനത്തിൽ സർക്കാരിന് വരുമാനം ലഭിച്ചത്. ഇത് ധനകമ്മി കുറക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
വരുമാന കമ്മി 27147 കോടി രൂപയായി കുറഞ്ഞു. വാർഷിക ലക്ഷ്യത്തിന്റെ 5.2 ശതമാനമാണിത്. മൊത്ത ചിലവ് 23 .03 ട്രില്യൺ രൂപയായി. അതായത് വാർഷിക ലക്ഷ്യത്തിന്റെ 43 .5 ശതമാനമായി റിപ്പോർട്ട് ചെയ്‌തു. നടപ്പു സാമ്പത്തിക വർഷത്തിൽ ധനകമ്മി ജിഡിപിയുടെ 4 .4 ശതമാനമാക്കി കുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പൂർത്തിയായപ്പോൾ വിപണി മൂലധനം 40 ശതമാനത്തോളം വർധിച്ചപ്പോഴും ആർ ബി ഐയുടെ ലാഭവിഹിതം മൂലം ധനകമ്മി കൈകാര്യം ചെയ്യാൻ ഇത്തവണ സർക്കാരിന് സാധിച്ചു.ഇതോടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ 6 മാസത്തിൽ ധന കമ്മി 29.4 ശതമാനമായി . ചിലവ് കുറച്ചതാണ് ഇതിലേക്ക് നയിച്ചത്. ധനകമ്മി 50 ശതമാനത്തിനു മുകളിലായാൽ അത് സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.
മറിച്ച് 50 ശതമാനത്തിനു താഴെയായാൽ അത് ശുഭ സൂചകമാണ്. ഇത്തവണ നികുതി വരുമാനത്തിൽ 2 .8 ശതമാനം വർധനവാണ് ശേഖരത്തിൽ ഉണ്ടായത്. അതെ സമയം നികുതി ഇതര ശേഖരത്തിൽ വാർഷികാടിസ്ഥാനത്തിൽ 30.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.
സമീപ വർഷങ്ങളിൽ ജിഡിപിയിൽ ധനകമ്മി കുറച്ചു കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
2024 സാമ്പത്തിക വർഷത്തിൽ ധന കമ്മി ജി ഡി പി യുടെ 5.6 ശതമാനമായിരുന്നു. അതായത് ധനകമ്മി 17.87 ട്രില്യൺ രൂപയായിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം ആയപ്പോഴേക്ക് 16.13 ട്രില്യൺ രൂപയായി കുറഞ്ഞു. ജി ഡി പിയുടെ 4.8 ശതമാനമായി. ഈ വർഷം ഇത് 15.69 ട്രില്യൺ രൂപയാക്കി കുറക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
2031 സാമ്പത്തിക വർഷം ആകുമ്പോഴേക്കും കടം-ജിഡിപി അനുപാതം ഏകദേശം 50% ആയി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.






