
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനമാണ്. മുന്‍വര്‍ഷത്തിലെ സമാന കാലയളവില്‍ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 29.4 ശതമാനം മാത്രമായിരുന്നു.അവലോകന വര്‍ഷത്തില്‍ വരവ് 17.30 ലക്ഷം കോടി രൂപയും ചെലവ് 23.03 ലക്ഷം രൂപയുമാണ്. ബജറ്റ് ലക്ഷ്യത്തിന്റെ യഥാക്രമം 49.5 ശതമാനവും 45.5 ശതമാനവും.
വരവും ചെലവും കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ബജറ്റ് ലക്ഷ്യത്തിന്റെ യഥാക്രമം 51 ശതമാനവും 43.8 ശതമാനവുമായിരുന്നു. അവലോകന വര്‍ഷത്തെ വരവില്‍ വരുമാനം 16.95 ലക്ഷം കോടി രൂപയായപ്പോള്‍ അതിലെ നികുതി വരുമാനം 12.29 ലക്ഷം കോടി രൂപയും നികുതി ഇതര വരുമാനം 4.66 ലക്ഷം കോടി രൂപയുമായി.
നികുതി, നികുതി ഇതര വരുമാനം ബഡ്ജറ്റ് ലക്ഷ്യത്തിന്റെ യഥാക്രമം 43.3 ശതമാനവും 79.9 ശതമാനവുമാണ്. മുന്‍സാമ്പത്തികവര്‍ഷത്തില്‍ ഇത് യഥാക്രമം 49 ശതമാനവും 65.5 ശതമാനവുമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കിയ ലാഭവിഹിതം 2.69 ലക്ഷം കോടി രൂപയായതോടെയാണ് നികുതി ഇതര വരുമാനം വര്‍ദ്ധിച്ചത്.
വരുമാനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 5.2 ശതമാനമായ 27147 കോടി രൂപയാണ്. ഇത് മിതമായ തോതാണ്. 15.69 ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 4.4 ശതമാനം ധനക്കമ്മിയാണ് ബജറ്റ് ലക്ഷ്യം. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇത് ജിഡിപിയുടെ 4.8 ശതമാനമായിരുന്നു.






