തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെപി മോര്‍ഗന്‍ ഏറ്റെടുത്തു

ന്യൂയോർക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെ.പി മോര്ഗന് ചേസ് ആന്ഡ് കമ്പനി ഏറ്റെടുത്തു. ബാങ്കിന്റെ ഭൂരിഭാഗം ആസ്തികളും ഇതോടെ ജെപി മോര്ഗന് സ്വന്തമായി.

യുഎസിലെ എട്ട് സംസ്ഥാനങ്ങളിലായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ 84 ശാഖകളും ജെപി മോര്ഗന്റെ ശാഖകളായി പ്രവര്ത്തനം തുടങ്ങി.

വെഞ്ചവര് ക്യാപിറ്റല് സ്ഥാപനങ്ങള്ക്കും അതിസമ്പന്നര്ക്കും സേവനം നല്കിവന്നിരുന്ന ബാങ്ക് കഴിഞ്ഞ മാര്ച്ചിലാണ് പ്രതിസന്ധിയിലായത്. ആദ്യം സിലിക്കണ് വാലി ബാങ്കും പിന്നാലെ സിഗ്നേച്ചര് ബാങ്കും തകര്ച്ച നേരിട്ടുന്നു.

അതിനുശേഷമാണ് സാന്ഫ്രാന്സിസ്കോ ആസ്ഥാനമായ പ്രവര്ത്തിച്ചിരുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും പ്രതിസന്ധിനേരിട്ടത്. സമീപ മാസങ്ങളിലായി മൂന്നു ബാങ്കുകളാണ് യുഎസില് തകര്ന്നത്.

15 വര്ഷത്തിനിടെ നിരവധി നിക്ഷേപ സ്ഥാപനങ്ങള് സ്വന്തമാക്കുകയും പിന്നീട് കയ്യൊഴിയുകയും ചെയ്ത ബാങ്കാണ് ഫസ്റ്റ് റിപ്പബ്ലിക്. 2007ല് മെറില് ലിഞ്ച് ആന്ഡ് കമ്പനി 1.8 ബില്യണ് ഡോളര് നല്കിയാണ് ഏറ്റെടുത്തത്. 2010ല് ജനറല് അറ്റ്ലാന്റിക്, കോളനി ക്യാപിറ്റല് എന്നിവര് ചേര്ന്നാണ് ബാങ്കിനെ സ്വന്തമാക്കിയത്.

ജെ.പി മോര്ഗന്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, വെല്സ് ഫാര്ഗോ ആന്റ് കമ്പനി തുടങ്ങി യുഎസ് ധനകാര്യ സ്ഥാപനങ്ങള് ചേര്ന്ന് 30 ബില്യണ് ഡോളര് നിക്ഷേപം നല്കി ഫസ്റ്റ് റിപ്പബ്ലിക്കിനെ നിലനിര്ത്താന് ശ്രമിച്ചിരുന്നു.

ഗോള്ഡ്മാന് സാച്സ്, മോര്ഗന് സ്റ്റാന്ലി എന്നിവയുള്പ്പടെയുള്ള ബാങ്കുകളും യുഎസ് കേന്ദ്രബാങ്കുമായി ചേര്ന്നുള്ള പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

X
Top