നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

കേരളത്തിൽ ആദ്യമായി മൊബൈൽ പാസ്‌പോർട്ട് വാൻ സജ്ജമാകുന്നു

കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൻ്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ പാസ്‌പോർട്ട് സേവനങ്ങൾ വർദ്ധിപ്പിക്കുക ലക്ഷ്യം.

കേരളത്തിൽ ആദ്യമായി, പാസ്‌പോർട്ട് അപേക്ഷകളുടെ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കുന്നതിന് , ബയോമെട്രിക് ക്യാപ്‌ചറിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച മൊബൈൽ പാസ്‌പോർട്ട് വാൻ തയ്യാറാകുന്നു .കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൻ്റെ (ആർപിഒ) അധികാരപരിധിയിൽ , കേന്ദ്ര വിദേശകാര്യ മന്ത്രാലയ (MEA)മാണ്ഈ നൂതന സൗകര്യം സജ്ജമാക്കുന്നത്. അപേക്ഷകരുടെ,പ്രത്യേകിച്ച് വിദൂര മേഖലയിലും ഉൾനാടൻ പ്രദേശത്തും താമസിക്കുന്നവരുടെ യാത്രാദൂരം കുറയ്ക്കാനും നടപടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പാസ്‌പോർട്ട് സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു, 

വയനാട് ജില്ലയിലാണ് മൊബൈൽ പാസ്‌പോർട്ട് വാൻ ആദ്യം ഉപയോഗപ്പെടുത്തുന്നത്.വയനാട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2024 സെപ്റ്റംബർ 28-29 തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോഴിക്കോട് ആർപിഒ, പ്രത്യേക പാസ്‌പോർട്ട് ക്യാമ്പ് സംഘടിപ്പിക്കുo . മേപ്പാടി ഗ്രാമപഞ്ചായത്തിലെ താമസക്കാർക്കുള്ള പാസ്‌പോർട്ട് സേവനങ്ങൾ, പ്രത്യേകിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സമീപകാലത്തുണ്ടായ മണ്ണിടിച്ചിൽ സാരമായി ബാധിച്ചവർക്കും വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

വയനാട്ടിലെ ദുരിതബാധിത സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന സവിശേഷമായ വെല്ലുവിളികൾ നേരിടാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്ഈ ക്യാമ്പ്.

ഇവിടെ നിന്ന് 100-ലധികം അപേക്ഷകർക്ക് പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു 

ഈ സംരംഭത്തിൻ്റെ പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:

– കുറഞ്ഞ യാത്രാ ഭാരം: പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിലേക്ക് (പിഎസ്‌കെ) / പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിലേക്ക് (പിഒപിഎസ്‌കെ) ഇനി ദീർഘദൂര യാത്രകൾ ആവശ്യമില്ല 

എളുപ്പത്തിൽ ഉള്ള ലഭ്യത : വിദൂര പ്രദേശങ്ങളിലെ താമസക്കാരുടെ വീട്ടുപടിക്കൽ സേവനങ്ങൾ എത്തും.

– നിർദിഷ്ട വിഭാഗങ്ങൾക്ക് പിന്തുണ: പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രായപൂർത്തിയാകാത്ത അപേക്ഷകർക്കും വളരെയധികം പ്രയോജനം ലഭിക്കും.  ജനങ്ങളുടെ അടുത്തേക്ക് സംവിധാനങ്ങൾ എത്തിച്ചുകൊണ്ട് പാസ്‌പോർട്ട് ലഭ്യമാക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയാണ് ഈ നൂതന സംരംഭം ലക്ഷ്യമിടുന്നത്

X
Top