ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

ആദ്യ ഇന്ത്യന്‍ നിര്‍മിത 700 MW ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മിച്ച 700 മെഗാവാട്ട് ആണവോര്ജ്ജ നിലയം ഗുജറാത്തിലെ കക്രാപാറില് മുഴുവന് ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സില് ഈ വിവരം പങ്കുവെച്ചത്.

ജൂണ് 30 നാണ് കക്രാപാര് ആറ്റോമിക് പവര് പ്രൊജക്ട് (കെഎപിപി) പ്രവര്ത്തനം ആരംഭിച്ചത്. എന്നാല് 90 ശതമാനം ശേഷിയിലാണ് പ്രവര്ത്തനം തുടങ്ങിയിരുന്നത്.

ഇന്ത്യ മറ്റൊരു നാഴികകല്ലാകുന്ന നേട്ടം കൈവരിച്ചിരിക്കുന്നു. തദ്ദേശീയമായി നിര്മിച്ച ആദ്യ 700 മെഗാവാട്ട് കക്രാപാര് ആണവോര്ജ നിലയം യുണിറ്റ്-3 പൂര്ണ ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്ക്കും എഞ്ചിനീയര്മാര്ക്കും അഭിനന്ദനങ്ങള്’ പ്രധാനമന്ത്രി എക്സില് പോസ്റ്റ് ചെയ്തു.

ന്യൂക്ലിയര് പവര് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്പിസിഐഎല്) ആണ് കക്രാപാറില് രണ്ട് 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കുന്നത്. ഇതിന് പുറമെ രണ്ട് 220 മെഗാവാട്ട് ആണവോര്ജ നിലയങ്ങളും ഇവിടെയുണ്ട്.

രാജ്യത്തുടനീളം 16 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കാനാണ് എന്പിസിഐഎലിന്റെ പദ്ധതി.

ഇതിനുള്ള സാമ്പത്തിക, ഭരണാനുമതികള് ലഭിച്ചിട്ടുമുണ്ട്. രാജസ്ഥാനിലെ രാവത്ത് ഭാട്ടയിലും ഹരിയാണയിലെ ഖോരഖ്പുരിലും 700 മെഗാവാട്ട് ഊര്ജ നിലയങ്ങളുടെ നിര്മാണം നടക്കുന്നുണ്ട്.

ഹരിയാണയിലെ ഖോരഖ്പുര്, മധ്യപ്രദേശിലെ ചുട്ക, രാജസ്ഥാനിലെ മഹി ബന്സ്വാര, കര്ണാടകയിലെ കൈഗ എന്നിവിടങ്ങളില്; തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കാന് സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്.

X
Top