സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മര്‍ച്ചന്റ് പേയ്മെന്റ്, വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു

ബെംഗളൂരു: ഫിന്‍ടെക്ക് സ്ഥാപനമായ സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇപ്പോള്‍ മര്‍ച്ചന്റ് പെയ്മന്റ് സേവനങ്ങളും വായ്പകളും വാഗ്ദാനം ചെയ്യുന്നു.ബെംഗളൂരു ആസ്ഥാനമായ ചെറുകിട ധനകാര്യ സേവനങ്ങള്‍ക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പും പുറത്തിറക്കി. ഡിജിറ്റല്‍ കറന്റ് അക്കൗണ്ട്, ക്യുആര്‍ കോഡ്, വ്യാപാരികള്‍ക്ക് യുപിഐ പേയ്‌മെന്റ് റിവാര്‍ഡുകള്‍, യുപിഐ സൗണ്ട്‌ബോക്‌സ് എന്നിവയാണ് ആപ്പിലൂടെ ലഭ്യമാകുക.

മറ്റ് ബിസിനസ് കറന്റ് അക്കൗണ്ടുകളില്‍ നിന്നും വ്യത്യസ്തമായി തല്‍ക്ഷണ സെറ്റില്‍മെന്റും സീറോ-ബാലന്‍സ് കറന്റ് അക്കൗണ്ട്ും സ്ലൈസ് വാഗ്ദാനം ചെയ്യുന്നു. സ്വീകരിക്കുന്ന പണത്തിനനുസൃതമായി പ്രതിഫലവും ലഭ്യമാണ്.

ഈടില്ലാതെ 5 ലക്ഷം രൂപ വരെ തല്‍ക്ഷണ ഡിജിറ്റല്‍ വായ്പയും 24 മാസം വരെ തിരിച്ചടവ് ഓപ്ഷനുമുണ്ട്. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, ഭാരത്‌പേ തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് സ്ലൈസിന്റെ എതിരാളികള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

X
Top