സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ക്രിപ്‌റ്റോകറന്‍സികളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുത്തി ധനമന്ത്രാലയം

ന്യൂഡല്‍ഹി: ക്രിപ്റ്റോ അല്ലെങ്കില്‍ വെര്‍ച്വല്‍ അസറ്റ് ബിസിനസുകളെ കള്ളപ്പണ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) പരിധിയില്‍ പെടുത്തി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പ്രകാരം സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയുടെ (എഫ്ഐയു-ഐഎന്‍ഡി) ശ്രദ്ധയില്‍ പെടുത്താന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധിതരാകും.

ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെപ്പാണ് ഇതെന്ന് ഇന്ത്യ ബ്ലോക്ക്‌ചെയ്ന്‍ ഫോറം സ്ഥാപകന്‍ ശരത് ചന്ദ്ര നിരീക്ഷിച്ചു. പിഎംഎല്‍എയ്ക്ക് കീഴില്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പിന്തുടരുന്ന കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍, സൂക്ഷ്മത എന്നിവ ഇനി ക്രിപ്‌റ്റോസ്ഥാപനങ്ങളും നിറവേറ്റേണ്ടിവരും.

സാവധാനം, എന്നാല്‍ ഉറപ്പായും തങ്ങള്‍ ഒരു നിയന്ത്രിത ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിലേയ്ക്ക് നീങ്ങുകയാണ്, കോയിന്‍ഡിസിഎക്‌സ് ക്രിപ്‌റ്റോ സഹസ്ഥാപകനും സിഇഒയുമായ സുമിത് ഗുപ്ത പ്രതികരിച്ചു.പിഎംഎല്‍എയ്ക്ക് കീഴില്‍ കോയിന്‍ഡിസിഎക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

X
Top