എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കണ്‍സ്യൂമര്‍ മേഖലയെ കൈയ്യൊഴിഞ്ഞ് എഫ്‌ഐഐ

മുംബൈ: ഒക്ടോബറില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 9,477 കോടി രൂപയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം സാമ്പത്തിക മേഖലയിലേക്ക് അവര്‍ 13,279 കോടി രൂപ ഒഴുക്കി. എസിഇ ഇക്വിറ്റി പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഎസ്്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം  ഉപഭോഗം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്നത് ശ്രദ്ധേയമായി.  ഉത്സവ സീസണില്‍ റീട്ടെയില്‍ വില്‍പ്പന 8.5% ഉയര്‍ന്നിരുന്നു.

എന്നാല്‍ വരുമാനം മിതമായത് ആശങ്ക ഉയര്‍ത്തി. ഉപഭോക്തൃ വിഭാഗങ്ങളില്‍, എഫ്എംസിജി 4,259 കോടി രൂപയുടെ വില്‍പ്പനയും ഉപഭോക്തൃ സേവനങ്ങള്‍ 3,462 കോടി രൂപയുടെയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഡ്യൂറബിള്‍സ് 1,756 കോടി രൂപയുടെയും വില്‍പ്പന കണ്ടു. ആരോഗ്യ സംരക്ഷണം, വിവരസാങ്കേതികവിദ്യ, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും മൊത്തം 6,600 കോടി രൂപ പിന്‍വലിക്കപ്പെട്ടു.

അതേസമയം ധനകാര്യമേഖലയിലേയ്ക്ക് അറ്റ വിദേശ നിക്ഷേപ ഒഴുക്ക് ദൃശ്യമായി. 13279 കോടി രൂപയാണ് മേഖല സ്വീകരിച്ചത്. എണ്ണ, വാതക മേഖല 9,000 കോടി രൂപയിലധികവും ലോഹങ്ങള്‍, നിര്‍മ്മാണം, ടെലികോം എന്നിവ യഥാക്രമം 3,147 കോടി രൂപ, 2,233 കോടി രൂപ, 2,160 കോടി രൂപയും നിക്ഷേപം നേടി. ബാങ്ക് വിദേശ ഉടമസ്ഥതയെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ  അനുകൂലമായ നിലപാടാണ് ധനകാര്യ മേഖല നിക്ഷേപം ഉയര്‍ത്തിയത്.

X
Top