കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

ജാഗ്രത പുലര്‍ത്തി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

മുംബൈ: ദ്വിതീയ വിപണികളിലെ തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് ശേഷം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) പ്രാഥമിക വിപണിയിലും സെലക്ടീവ് ആയി.പ്രാഥമിക പൊതു ഓഫറുകളുടെ (ഐപിഒ) തരംഗം തുടരുമ്പോഴും ജാഗ്രത പുലര്‍ത്തുന്ന സമീപനമാണ് എഫ്ഐഐകളുടേത്. 25 ഐപിഒകള്‍ കണ്ട ഒക്ടോബറില്‍ അവര്‍ 33,000 കോടി രൂപ ഒഴുക്കിയപ്പോള്‍ സെപ്തംബറിലിത് 3278 കോടി രൂപയും ഓഗസ്റ്റില്‍ 4070 കോടി രൂപയുമാണ്.

മൊത്തത്തില്‍ നടപ്പ് വര്‍ഷത്തില്‍ 54277 കോടി രൂപ പ്രാഥമിക വിപണി നിക്ഷേപങ്ങളാണ് എഫ്ഐഐ നടത്തിയത്. 2024 ല്‍ ഈ കാലയളവില്‍ 1.22 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണിത്. സബ്സ്‌ക്രിപ്ഷന്റെ കാര്യത്തില്‍ ഇത് യഥാക്രമം 44 ശതമാനവും 77 ശതമാനവുമാണ്.

മാത്രമല്ല, ദ്വിതീയ വിപണിയില്‍ നിന്നും ഈ കാലയളവില്‍ എഫ്ഐഐ 2 ലക്ഷം കോടി രൂപ പിന്‍വലിച്ചു.2024 ല്‍ 1.21 ലക്ഷം കോടി രൂപയുടെ വില്‍പനയ്ക്ക് ശേഷമാണിത്. ഉയര്‍ന്ന വാല്വേഷനും ലിസ്റ്റിംഗ് നേട്ടങ്ങള്‍ പരിമിതമായതുമാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്. നടപ്പ് വര്‍ഷത്തെ 85 മെയ്ന്‍ബോര്‍ഡ് ഐപിഒകളില്‍ 29 എണ്ണം ഡിസ്‌ക്കൗണ്ട് നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.

27 എണ്ണം 1-10 ശതമാനം വരെ നേട്ടമുണ്ടാക്കിയപ്പോള്‍ 3 എണ്ണം മാത്രമാണ് 50 ശതമാനത്തിലേറെ പ്രീമിയം നേടിയത്.

X
Top