നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

2024 സാമ്പത്തികവര്‍ഷത്തിലെ അറ്റ വിദേശ സ്ഥാപന നിക്ഷേപം 10 ബില്യണ്‍ ഡോളര്‍ കടന്നു

മുംബൈ: ദലാല്‍ സ്ട്രീറ്റിലേയ്‌ക്കെത്തിയ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) നിക്ഷേപം 2024 സാമ്പത്തിക വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അറ്റവില്‍പ്പനക്കാരായിരുന്ന എഫ്‌ഐഐകള്‍ 2023 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കയാണ്. ഏപ്രിലില്‍ 1.4 ബില്യണ്‍ ഡോളറും മെയില്‍ 5.3 ബില്യണ്‍ ഡോളറും അറ്റ വാങ്ങല്‍ നടത്തിയ എഫ്‌ഐഐകള്‍ ഈ മാസം 3.7 ബില്യണ്‍ ഡോളറിന്റെ അറ്റ നിക്ഷേപം നടത്തുകയായിരുന്നു.

ഇതോടെ 2024 സാമ്പത്തികവര്‍ഷത്തിലെ മൊത്തം എഫ്‌ഐഐ വാങ്ങല്‍ ഇപ്പോള്‍ 10.5 ബില്യണ്‍ ഡോളറിന്റേതായി. വളര്‍ന്നുവരുന്ന വിപണികളില്‍ കൂടുതല്‍ വിദേശ നിക്ഷേപം ജൂണില്‍ ആകര്‍ഷിച്ചത് ഇന്ത്യയാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) അതേസമയം അവസരം ലാഭമെടുപ്പിന് ഉപയോഗിച്ചു.

കഴിഞ്ഞ മാസത്തില്‍ അറ്റ വില്‍പനക്കാരായ അവര്‍ പക്ഷെ 2024 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 1785 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്.

X
Top