ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

തിയേറ്ററുടമകളുടെ സംഘടന സിനിമാവിതരണത്തിലേക്ക്

കൊച്ചി: തിേയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക് കടക്കുന്നു. സംഘടനയുടെ ചെയർമാൻകൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമ ഏപ്രിൽ 26-ന് തിേയറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം.

മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.

ഫിയോകിന് കീഴിലുള്ള തിേയറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിേയറ്ററുകൾക്കും ചിത്രങ്ങൾ നൽകും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും.

വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അടുത്തിടെ ഫിയോക് നേതൃത്വം ഇടഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ പേരിലല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികൾ പറയുന്നു.

പ്രൊഡ്യൂസർമാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയിൽ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാനേതൃത്വം പറയുന്നു.

X
Top