മുംബൈ: ഹെർ ടു സ്തനാർബുദ ചികിത്സക്കായുള്ള ലോകത്തിലെ ആദ്യത്തെ ഫിക്സഡ് ഡോസ് കൊമ്പിനേഷൻ റോച്ചേ ഫാർമ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓങ്കോളജിയിലെ രണ്ട് മോണോക്ലോണൽ ആന്റിബോഡികൾ സംയോജിപ്പിച്ച ഫിക്സഡ് ഡോസ് കൊമ്പിനേഷനാണ് ഫെസ്ഗോ.
സ്തനാർബുദം ബാധിച്ച രോഗികളുടെ ക്ലിനിക്കിലെ സമയം ഗണ്യമായികുറച്ചുകൊണ്ട് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സൗകര്യം പ്രദാനം ചെയ്യാനും സഹായിക്കുന്ന പാത്ത് ബ്രേക്കിംഗ് മരുന്നാണ് ഫെസ്ഗോയെന്ന് റോച്ചെ ഫാർമ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വി സിംസൺ ഇമ്മാനുവൽ പറഞ്ഞു.
2021 ഒക്ടോബറിൽ ഇന്ത്യയിൽ ഡിസിജിഐ ഫെസ്ഗോയെ അംഗീകരിച്ചിരുന്നു. 2022 ജനുവരിയിൽ ഇറക്കുമതി ലൈസൻസ് ലഭിച്ചതിനെ തുടർന്നാണ് ഫെസ്ഗോ ഇന്ത്യയിലെത്തിയത്.