തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഫെഡറല്‍ ബാങ്ക് ഒന്നാംപാദം: നിക്ഷേപവും വായ്പയും 21 ശതമാനം ഉയര്‍ന്നു, ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം

കൊച്ചി: 2023-24 സാമ്പത്തികവര്‍ഷത്തിലെ ഒന്നാംപാദത്തില്‍ വായ്പ,നിക്ഷേപ വളര്‍ച്ച 21 ശതമാനം ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് പറയുന്നു. ഇതോടെ ബാങ്ക് ഓഹരി 0.55 ശതമാനം ഉയര്‍ന്ന് 126.85 രൂപയിലെത്തി. നിക്ഷേപം 21.40 ശതമാനം വളര്‍ച്ചയോടെ 2,22513 കോടി രൂപയും മൊത്തം വായ്പകള്‍ 20.90 ശതമാനം വളര്‍ന്ന് 1,86,593 കോടി രൂപയുമായി ഉയരുകയായിരുന്നു.

ചില്ലറ വായ്പ 20.20 ശതമാനവും മൊത്തവില്‍പന ക്രെഡിറ്റ് ബുക്ക് 21.60 ശതമാനവും വളര്‍ന്നിട്ടുണ്ട്. ചില്ലറ,മൊത്തവില്‍പന അനുപാതം 54:46 ആണ്. ഉപഭോക്തൃ നിക്ഷേപം 17.20 ശതമാനം ഉയര്‍ന്ന് 2,10,439 കോടി രൂപയായി.

അതേസമയം,കറന്റ്അക്കൗണ്ട്,സേവിംഗ്‌സ് അക്കൗണ്ട് റേഷ്യോ ജൂണ്‍പാദത്തില്‍ 31.85 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 34.86 ശതമാനമായിരുന്നു സിഎഎസ്എ റേഷ്യോ. മുന്‍പാദത്തിലിത് 32.68 ശതമാനമായിരുന്നു.

ഒന്നാംപാദ താല്‍ക്കാലിക കണക്കുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലിലാദര്‍ ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി.170 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ വിലയില്‍ നിന്നും 32.35 ശതമാനം ഉയര്‍ച്ചയാണിത്.

X
Top