ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ഫെഡറല്‍ ബാങ്കിന്റെ 94-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 94-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ബാങ്ക് ചെയര്‍മാന്‍ എ.പി ഹോത്ത അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയൻ, മറ്റു ഡയറക്ടർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ, ഓഡിറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓഡിറ്റു ചെയ്ത സാമ്പത്തിക ഫലവും ഓഹരിയൊന്നിന് 1.20 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും യോഗത്തിന്റെ തീരുമാനത്തിനായി അവതരിപ്പിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായുള്ള ഹർഷ് ദുഗറിന്റെ പുനര്‍നിയമനം, എക്സിക്യൂട്ടീവ് ഡയറക്ടറായി വെങ്കട്ടരാമൻ വെങ്കടേശ്വരന്റെ നിയമനം, എസ് ഇ പി ആൻഡ് അസോസിയേറ്റ്സിനെ സെക്രട്ടേറിയൽ ഓഡിറ്റർമാരായി അഞ്ചു വർഷത്തേക്കുള്ള നിയമനം, സ്വതന്ത്ര ഡയറക്ടറായ വർഷ പുരന്ദരെയുടെ പുനർനിയമനം എന്നിവയും തീരുമാനത്തിനായി അവതരിപ്പിച്ചവയിൽ പെടുന്നു.

എ ടി 1, ടിയർ 2 ഇ എസ് ജി ബോണ്ടുകൾ വഴി ആറായിരം കോടി രൂപയും ടിയർ 1 കാപിറ്റലിലേക്ക് എണ്ണായിരം കോടി രൂപയും സമാഹരിക്കാനും യോഗത്തിന്റെ തീരുമാനത്തിനായി അവതരിപ്പിച്ചു. എംപ്ലോയീ സ്റ്റോക്ക് ഓപ്‌ഷൻ സ്‌കീം, എംപ്ലോയീ സ്റ്റോക്ക് ഇൻസെന്റീവ് സ്‌കീം എന്നിവയുടെ അംഗീകാരവും യോഗത്തിന്റെ അജണ്ടയുടെ ഭാഗമാണ്.

ബാങ്കിന്റെ മൂന്നു അടിസ്ഥാന കരുത്തുകളെന്ന് വിശേഷിപ്പിക്കാവുന്ന മാനുഷികതയിലൂന്നിയ സംസ്കാരം, ഡിജിറ്റൽ രംഗത്തെ നേട്ടങ്ങൾ, ഭരണപരമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചെയര്‍മാന്‍ എ പി ഹോത്ത എടുത്തുപറഞ്ഞു. ആകെ ബിസിനസിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിലെ സ്വകാര്യബാങ്കുകളിൽ ആറാം സ്ഥാനത്തേക്ക് എത്തിയതിനും വാർഷിക അറ്റാദായം നാലായിരം കോടിയും ആകെ ബിസിനസ് അഞ്ചുലക്ഷം കോടിയും കടന്നതിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ഓഹരിയുടമകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ ആദ്യത്തെ യോഗത്തിൽ ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയൻ ബാങ്ക് മുന്നോട്ടുവെക്കുന്ന ഭാവിപദ്ധതികളെക്കുറിച്ച് സംസാരിച്ചു.

പ്രോജക്ട് ബ്രെയ്ക് ത്രൂവിന്റെ ഭാഗമായി പന്ത്രണ്ട് തീമുകളുടെ പശ്ചാത്തലത്തിൽ അൻപത് വലുതും നൂറിനധികം ചെറുതുമായ പ്രോജക്ടുകളാണ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അലർട്ട്, എജൈൽ, ആസ്റ്റ്യൂട്ട് എന്ന ‘ട്രിപ്പിൾ എ’ കൾ മനസിലുറപ്പിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടുപോവുന്നത്.

X
Top