കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഫെഡറല്‍ ബാങ്ക് ₹960 കോടി സമാഹരിക്കാനൊരുങ്ങുന്നു

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗ് അനുസരിച്ച് ലോകബാങ്കിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന് 131.91 രൂപയില്‍ കൂടാത്ത വിലയില്‍ 7.26 കോടി പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി.

ഏകദേശം 960 കോടി രൂപയുടെ ഓഹരികളാണിത്. ജൂലൈ 21 ന് നടക്കുന്ന മീറ്റിംഗില്‍ ബോര്‍ഡ് ഇതേ കുറിച്ച് തീരുമാനമെടുക്കും.

ഇതോടെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐ.എഫ്.സി), ഐ.എഫ്.സി ഫിനാന്‍ഷ്യല്‍ ഗ്രോത്ത് ഫണ്ട്, ഐ.എഫ്.സി എമേര്‍ജിംഗ് ഏഷ്യ ഫണ്ട് എന്നിവയുടെ കൈവശമുള്ള ഫെഡറല്‍ ബാങ്കിന്റെ മൊത്തം ഓഹരികള്‍ 17.75 കോടിയാകും.

X
Top