2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

₹6,000 കോടി സമാഹരിക്കാൻ ഫെഡറൽ ബാങ്ക്

കൊച്ചി: പ്രിഫറൻഷ്യല്‍ ഓഹരി വില്‍പ്പനയിലൂടെ അയ്യായിരം കോടി മുതല്‍ ആറായിരം കോടി രൂപ വരെ സമാഹരിക്കാൻ കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഒരുങ്ങുന്നു.

പുതുതായി ഇറക്കുന്ന 9.9 ശതമാനം ഓഹരികള്‍ വാങ്ങാൻ അമേരിക്കയിലെ പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ബ്ളാക്ക്‌സ്‌റ്റോണ്‍ അടക്കം നാല് പ്രമുഖ ഗ്രൂപ്പുകള്‍ ഓഹരി വാങ്ങാൻ രംഗത്തുണ്ട്. ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഓഹരി വില്‍പ്പനയാണിത്.

ഓഹരിയൊന്നിന് 210 മുതല്‍ 215 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 24ന് നടക്കുന്ന ബാങ്കിന്റെ ഡയറക്‌ടർ ബോർഡില്‍ ഇക്കാര്യം തീരുമാനിക്കും. അതേസമയം ന്യൂനപക്ഷ ഓഹരി പങ്കാളിത്ത ഇടപാടുകള്‍ക്ക് താത്പര്യമില്ലെന്ന് ബ്ളാക്ക്‌സ്‌റ്റോണ്‍ വ്യക്തമാക്കി.

മൂലധന അടിത്തറ ശക്തമാക്കുന്നതിനും ഭാവി വികസനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനുമാണ് ഫെഡറല്‍ ബാങ്ക് പുതിയ ഓഹരികള്‍ പുറത്തിറക്കുന്നത്.

X
Top