8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രണ്ടാം പാദ പ്രകടനം: ഫെഡറല്‍ ബാങ്ക് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് പ്രഭുദാസ് ലിലാദര്‍

കൊച്ചി: മികച്ച രണ്ടാം പാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി വെള്ളിയാഴ്ച 4.36 ശതമാനം ഉയര്‍ന്ന് 130.35 രൂപയിലെത്തി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 703.7 കോടി രൂപയാക്കാന്‍ ബാങ്കിനായിരുന്നു. 53% വാര്‍ഷിക വര്‍ധനവാണിത്.

നികുതി വരുമാനം 19 ശതമാനം ഉയര്‍ന്ന് 1,761.83 കോടി രൂപയാക്കി. നിഷ്‌ക്രിയ ആസ്തി തുടര്‍ച്ചയായി 2.46 ശതമാനമായി കുറഞ്ഞതോടെ വായ്പാ നിലവാരും മെച്ചപ്പെട്ടു.വായ്പാദാനം 19.4 ശതമാനം കൂട്ടി 1.64 ലക്ഷം കോടി രൂപയുടേതായിട്ടുണ്ട്.

പലിശ വരുമാനം പ്രതീക്ഷതിലും കവിഞ്ഞപ്പോള്‍ വായ്പ വളര്‍ച്ച പ്രതീക്ഷിച്ച തോതിലായെന്ന് പ്രഭുദാസ് ലിലാദറിലെ ഗൗരവ് ജാനി നിരീക്ഷിക്കുന്നു. 135 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്യുന്നത്.

X
Top