തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വായ്പയിലും നിക്ഷേപത്തിലും മികച്ച വളർച്ചയുമായി ഫെഡറൽ ബാങ്ക്; മൊത്തം നിക്ഷേപം 15.6% ഉയർന്ന് 2.69 ലക്ഷം കോടി രൂപയിലെത്തി

കൊച്ചി: ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ പുറത്തുവിട്ടു.

സെപ്റ്റംബർ 30ന് സമാപിച്ച പാദത്തിൽ മൊത്തം നിക്ഷേപം (Total Deposits) മുൻവർഷത്തെ സമാനപാദത്തിലെ 2.32 ലക്ഷം കോടി രൂപയിൽ നിന്ന് 15.6% ഉയർന്ന് 2.69 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഫെഡറൽ ബാങ്ക് വ്യക്തമാക്കി.

മൊത്തം വായ്പകൾ (Gross Advances) 2.33 ലക്ഷം കോടി രൂപയായും ഉയർന്നു; 19.3 ശതമാനമാണ് വളർച്ച. 2023-24ലെ സമാനപാദത്തിൽ ഇത് 1.95 ലക്ഷം കോടി രൂപയായിരുന്നു. റീറ്റെയ്ൽ വായ്പകളിൽ (retail loans) 23 ശതമാനവും ഹോൾസെയിൽ വായ്പകളിൽ (wholesale credit book) 13 ശതമാനവുമാണ് വർധന. റീറ്റെയ്ൽ-ഹോൾസെയിൽ വായ്പാ അനുപാതം 57:43 ആണെന്നും റിപ്പോർട്ടിലുണ്ട്.

കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 72,589 കോടി രൂപയിൽ നിന്ന് 11.5% മെച്ചപ്പെട്ട് 80,923 കോടി രൂപയായി. അതേസമയം, കാസ അനുപാതം 31.17 ശതമാനത്തിൽ നിന്ന് 30.07 ശതമാനമായി കുറഞ്ഞത് പോരായ്മയാണ്.

എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദത്തിലെ 29.27 ശതമാനത്തിൽ നിന്ന് കാസ അനുപാതം തിരിച്ചുകയറുന്നു എന്ന നേട്ടവുമുണ്ട്. ഇക്കഴി‍ഞ്ഞ ജൂൺപാദത്തിൽ ഫെഡറൽ ബാങ്ക് 18.2% വളർച്ചയോടെ 1,010 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

X
Top