ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ് റിസര്‍വ്

ന്യൂയോര്‍ക്ക്: ഡിമാന്‍ഡും പണപ്പെരുപ്പവും തടയാന്‍ നിരക്ക് വര്‍ദ്ധന തുടരേണ്ടിവരുമെന്ന് ഫെഡ് റിസര്‍വ് അധികൃതര്‍. 528,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ മാസം യുഎസ് തൊഴിലുടമകള്‍ കൂട്ടിച്ചേര്‍ത്തത്. മാത്രമല്ല, തൊഴിലില്ലായ്മ അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.5% ലാണുള്ളത്.

ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനവല്ലാതെ വേറെ പോംവഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ‘ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നതാണ് നല്ല വാര്‍ത്ത. അതേസമയം പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നത് അസ്വീകാര്യമാണ്. അത് കുറയ്ക്കുക എന്നതിനാണ് മുന്‍ഗണന,’ സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡ് പ്രസിഡന്റ് മേരി ഡാലി വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. വേതന വളര്‍ച്ച ത്വരിതഗതിയിലായതും നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്നു.

ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ സെപ്തംബര്‍ യോഗത്തിലേയ്ക്കാണ് വിപണി ഉറ്റുനോക്കുന്നത്. 75ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവ് അവര്‍ പ്രതീക്ഷിക്കുന്നു. ജൂലൈയില്‍ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ് റിസര്‍വ് തയ്യാറായിരുന്നു.

1994 ന് ശേഷമുള്ള ഉയര്‍ന്ന വര്‍ധനവായിരുന്നു അത്. എങ്കിലും പണപ്പെരുപ്പം ഇപ്പോഴും യു.എസില്‍ ഉയര്‍ന്നാണിരിക്കുന്നത്. 9.1 ശതമാനമാണ് നിലവില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.

X
Top