ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പലിശനിരക്കിൽ മാറ്റം വരുത്താതെ ഫെഡ് റിസര്‍വ്

വാഷിങ്ടണ്‍: പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ പുതിയ വായ്പാനയം പ്രഖ്യാപിച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശനിരക്ക് ഇത്തവണയും 3.5%-3.75% തുടരും. മൂന്ന് അംഗങ്ങളുടെ വിയോജിപ്പോടെയാണ് ഫെഡറല്‍ റിസര്‍വ് പലിശനയം പ്രഖ്യാപിച്ചത്. ഒമ്പത് പേര്‍ നിരക്ക് സ്‌റ്റെഡിയായി നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു.

ഫെഡറല്‍ റിസര്‍വ്പ്രസിഡന്റുമാരായ ബെത്ത് ഹാമിക്, നീല്‍ കാഷ്‌കരി, ലോറി ലോഗന്‍ എന്നിവരാണ് നിരക്ക് ഉയര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടത്. പണപ്പെരുപ്പം അഞ്ച് വര്‍ഷമായി കേന്ദ്രബാങ്കിന്റെ ലക്ഷ്യത്തിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് പരിഹരിക്കാന്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നായിരുന്നു വിയോജിപ്പിച്ച് പ്രകടിപ്പിച്ചവരുടെ അഭിപ്രായം.

മധ്യേഷ്യയിലെ സംഘര്‍ഷം ഉള്‍പ്പടെയുള്ള അനിശ്ചിതത്വത്തിനിടയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നുണ്ട്. ഉല്‍പാദനക്ഷമതയും വളര്‍ച്ചയും മൂലധനനിക്ഷേപവും ശക്തമാണ്. തൊഴിലില്ലായ്മനിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്നും ഫെഡറല്‍ റിസര്‍വ് അറിയിച്ചു.

പണപ്പെരുപ്പം കേന്ദ്രബാങ്ക് ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് എത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ അപ്പോള്‍ നിരക്കുകള്‍ മാറ്റുന്നതില്‍ പരിശോധനയുണ്ടാവുമെന്നും ഫെഡറല്‍ റിസര്‍വ് അറിയിച്ചിട്ടുണ്ട്.

തീരുമാനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണികളില്‍ നേരിയ ഉണര്‍വുണ്ടായി. ബോണ്ട് യീല്‍ഡുകളില്‍ വലിയ മാറ്റമുണ്ടായില്ല. അതേസമയം, ഡോളര്‍ വിപണിയില്‍ ദൗര്‍ബല്യം രേഖപ്പെടുത്തി.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, അടുത്ത ഏതാനും ആഴ്ചകളില്‍ പുറത്തുവരുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും തൊഴില്‍വിപണി റിപ്പോര്‍ട്ടുകളും ആയിരിക്കും ഫെഡിന്റെ അടുത്ത പലിശനിരക്ക് തീരുമാനത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍.

X
Top