
ന്യൂയോര്‍ക്ക്: പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. അതേസമയം ഹോവ്ക്കിഷ് നിലപാട് ആവര്‍ത്തിക്കാന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി തയ്യാറായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വായ്പ ചെലവ് ഒരു പോയിന്റ് കൂടി ഉയരുമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് തവണയായിട്ടാകും നിരക്ക് ഉയര്‍ത്തുക. സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടതും പണപ്പെരുപ്പം, പ്രതീക്ഷിച്ച രീതയില്‍ കുറയാത്തതുമാണ് നിരക്ക് വര്‍ദ്ധനയ്ക്ക് പ്രേരിപ്പിക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ പുതിയ വിവരണം സൂചിപ്പിക്കുന്നത്, വര്‍ഷാവസാനം നിരക്ക് 5.50-5.75 പരിധിയിലേയ്ക്ക് ഉയരുമെന്നാണ്.
നിലവിലത് 5-5.25 പരിധിയിലാണുള്ളത്.18 ഫെഡ് ഒഫീഷ്യലുകളില്‍ പകുതി പേരും 5.75 പരിധിയിലേയ്ക്ക് നിരക്കുയര്‍ത്തണമെന്നാവശ്യപ്പെട്ടു. അതില്‍ മൂന്ന് പേര്‍ നിരക്ക് 6 ശതമാനമാക്കണമെന്ന പക്ഷക്കാരാണ്.
അതേസമയം രണ്ട് പേര്‍ നിരക്ക് നിലവിലെ തോതില്‍ നിലനിര്‍ത്തണമെന്ന് പറയുന്നു. ഉയര്‍ന്ന നിരക്ക് അനുമാനം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതുമായി പൊരുത്തപ്പെടുന്നു. കൂടാതെ പണപ്പെരുപ്പം 2 ശതമാനമാക്കുക എന്ന ലക്ഷ്യം എത്തിപ്പിടിക്കാന്‍ ഫെഡ് റിസര്‍വിന് സാധിക്കുന്നില്ല.
ഇതും നിരക്ക് വര്‍ധനവിന് കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുന്നു.