തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു

വാഷിങ്ടണ്‍ ഡിസി: യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (കാല്‍ ശതമാനം) കുറച്ചു. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിന് ശേഷം ചെയര്‍മാന്‍ ജെറോം പവലാണ് തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബറിലും യുഎസ് കേന്ദ്രബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറച്ചിരുന്നു.

പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും തൊഴില്‍ വിപണി മന്ദഗതിയിലായതുമാണ് നിരക്ക് കുറയ്ക്കലിലേയ്ക്ക് നയിച്ചത്. യുഎസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം പുതിയ സാമ്പത്തിക ഡാറ്റകളിലേയ്ക്ക് പ്രവേശനമില്ലെന്നും പവല്‍ അറിയിച്ചു. അത് കാരണം തീരുമാനമെടുക്കുക ബുദ്ധിമുട്ടേറിയതായി. ഡിസംബറില്‍ ഇനി നിരക്ക് കുറയ്ക്കില്ലെന്നും പവല്‍ വ്യക്തമാക്കി.

തീരുമാനത്തിന്റെ പ്രഭാവം ഇന്ത്യയിലും പ്രകടമാകും. നടപടി വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ആഗോള വായ്പാ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. ഫെഡ് റിസര്‍വിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിസംബറില്‍ നിരക്ക് കുറച്ചേയ്ക്കും.

പ്രത്യേകിച്ചും ജിഎസ്ടി പരിഷ്‌ക്കരണം പണപ്പെരുപ്പം കുറച്ച സാഹചര്യത്തില്‍. ഇതോടെ വായ്പാ ചെലവുകള്‍ കുറയുകയും വളര്‍ച്ച അഭിവൃദ്ധിപ്പെടുകയും ചെയ്യും.

X
Top