എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഫെബ്രുവരി ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ, ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞു

ന്യൂഡല്‍ഹി: ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ജിഎസ്ടി വരുമാനം കുറഞ്ഞു. 1.50 ലക്ഷം കോടി രൂപയാണ് രാജ്യം ഫെബ്രുവരിയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. ജനുവരിയില്‍ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുക, 1.56 ലക്ഷം കോടി, ശേഖരിച്ച സ്ഥാനത്താണിത്.

2022 ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയായിരുന്നു അതിന് മുന്‍പുള്ള വലിയ ശേഖരം. അതേസമയം ഫെബ്രുവരിയോടെ തുടര്‍ച്ചയായ 12 ാം മാസവും 1.4 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നിലനിര്‍ത്താനായി. ഫെബ്രുവരിയിലെ 1.50 ലക്ഷം കോടി രൂപയില്‍ 27,662 കോടി രൂപ കേന്ദ്രത്തിന്റേയും 34,915 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്.

സംയുക്ത ജിഎസ്ടി 75,069 കോടി രൂപ. 11,931 കോടി രൂപയാണ് സെസ്. ജിഎസ്ടി കളക്ഷന്‍ കുറഞ്ഞെങ്കിലും എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ സെസ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തി.

28 ദിനങ്ങള്‍ മാത്രമുള്ളതിനാലാണ് ഫെബ്രുവരിയില്‍ ജിഎസ്ടി കുറഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. സംയുക്ത ജിഎസ്ടി, 34,770 കോടി രൂപ, 29,054 കോടി രൂപ എന്നിങ്ങനെ യഥാക്രമം കേന്ദ്ര, സംസ്ഥാനങ്ങള്‍ വീതിച്ചെടുത്തിട്ടുണ്ട്. ഇതോടെ കേന്ദ്രത്തിന്റെ മൊത്തം വരുമാനം 62,432 കോടി രൂപയും സംസ്ഥാനങ്ങളുടേത് 63,969 കോടി രൂപയുമായി മാറി.

മാത്രമല്ല, 2022 ജൂണിലെ ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 16982 കോടി രൂപയും സര്‍ട്ടിഫൈഡ് കണക്കുകള്‍ അയച്ച സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 16524 കോടി രൂപയും കേന്ദ്രം നല്‍കി.

X
Top