ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇടിവ് നേരിട്ട് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: അവധിയ്ക്ക് ശേഷമുള്ള ദിനത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 207.01 പോയിന്റ് അഥവാ 0.35 ശതമാനം ഇടിവ് നേരിട്ട് 58646.06 ലെവലിലും നിഫ്റ്റി 61.30 പോയിന്റ് അഥവാ 0.35 ശതമാനം കുറവില്‍ 17463.80 ത്തിലുമാണ് വ്യാപാരം തുടരുന്നത്. മൊത്തം 1344 ഓഹരികള്‍ മുന്നേറുമ്പോള്‍ 1521 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

125 ഓഹരി വിലകളില്‍ മാറ്റമില്ല. ആരോഗ്യ പരിപാലനം,മൂലധന ചരക്ക് ഒഴിച്ച് മറ്റെല്ലാ മേഖലകളും ബിഎസ്ഇയില്‍ ചുവപ്പിലാണുള്ളത്. അതേസമയം നിഫ്റ്റിയില്‍ ഫാര്‍മയൊഴികെയുള്ള മേഖലകളെല്ലാം നഷ്ടത്തിലായി.

ബിഎസ്ഇയില്‍ നെസ്ലെ, സണ്‍ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡോ.റെഡ്ഡീസ്, അള്‍ട്രാടെക് സിമന്റ്, മാരുതി എന്നിവയാണ് നേട്ടത്തില്‍. ടൈറ്റന്‍, റിലയന്‍സ്, ഐടിസി, എല്‍ടി, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എസ്ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, കോടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര,, ഇന്‍ഫോസിസ്, വിപ്രോ, എച്ചസിഎല്‍ ടെക്, എന്‍ടിപിസി ഓഹരികള്‍ നഷ്ടം നേരിടുന്നു. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും താഴ്ചയിലാണുള്ളത്.

വാള്‍സ്ട്രീറ്റ് സൂചികകള്‍, ചൊവ്വാഴ്ച തുടര്‍ച്ചയായ രണ്ടാംദിന നഷ്ടം വരിച്ചു.

X
Top