കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപ

ന്യൂഡൽഹി: നാഷണല്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷൻ (എൻഇടിസി) പുറത്തുവിട്ട വിവരം അനുസരിച്ച്‌ 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ 20,681 കോടി രൂപയാണ് ഫാസ്റ്റാഗ് വഴി പിരിച്ചെടുത്ത ടോള്‍ തുക.

മുൻ വർഷം ഇതേകാലയളവിലെ വരുമാനവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ 19.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാന പാതകളില്‍ നിന്നും ദേശീയ പാതകളില്‍ നിന്നുമുള്ള വരുമാനം ഇതില്‍ പെടുമെന്നാണ് എൻഇടിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫാസ്റ്റാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇതേ കാലയളവില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് എൻഇടിസി അവകാശപ്പെടുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച്‌ രാജ്യത്ത് 117.3 കോടി ഫാസ്റ്റാഗ് ഉപയോക്താക്കളാണുള്ളത്.

2024-ല്‍ ഇതേകാലയളവില്‍ 100.98 കോടി ആയിരുന്നു ഫാസ്റ്റാഗ് ഉപയോക്താക്കള്‍. 16.2 ശതമാനത്തിന്റെ വർധനവാണ് ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നതെന്നും എൻഇടിസി പറയുന്നു.

2025 ഏപ്രില്‍ ഒന്ന് മുതല്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ടോള്‍ നിരക്ക് വർധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ദേശീയ പാതകളില്‍ ടോള്‍ നിരക്ക് അഞ്ച് ശതമാനം വരെയാണ് ഉയർത്തിയത്.

ഇതും വരുമാന വർധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, പൊതുജനങ്ങള്‍ക്ക് ടോള്‍ ഭാരം കുറയ്ക്കുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വാർഷിക ടോള്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

3000 രൂപ അടച്ച്‌ ഒരു വർഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതി 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ഒരു വർഷം അല്ലെങ്കില്‍ 200 തവണ യാത്ര ചെയ്യാനാകുമെന്നതാണ് വാർഷിക ടോള്‍ പ്ലാനിന്റെ പ്രത്യേകത.

ശരാശരി 15 രൂപയില്‍ താഴെയായിരിക്കും ഇതനുസരിച്ച്‌ ടോള്‍ നിരക്ക് വരുക. ടോള്‍ പ്ലാസയ്ക്കടുത്ത് താമസിക്കുന്നവർ അടിക്കടി ടോള്‍ നല്‍കേണ്ടിവരുന്നത് വലിയ ബാധ്യതയാകുന്നതായുള്ള പരാതി പരിഹരിക്കാൻ കൂടിയാണ് നടപടി.

X
Top