തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല 3.7 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ മേഖല 1.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഗണ്യമായ വളര്‍ച്ചയാണ് നിലവിലത്തേത്.
വരാനിരിക്കുന്ന റാബി (ശീതകാല) വിതയ്ക്കല്‍ സീസണായുള്ള ദേശീയ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല പങ്കാളിത്തം വളര്‍ത്തിയെടുക്കുന്ന നിര്‍ണ്ണായക സംരംഭമായി ‘ഒരു രാഷ്ട്രം, ഒരു കൃഷി, ഒരു സംഘം’ പദ്ധതി മാറി.

വ്യാജ കാര്‍ഷിക ഉത്പന്നങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വ്യാജ വളങ്ങള്‍, വിത്തുകള്‍, കീടനാശിനികള്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു.

പ്രവചനാതീതമായ കാലാവസ്ഥാ സാഹചര്യങ്ങളുടെ പ ശ്ചാത്തലത്തില്‍, വിള ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാന്‍ കര്‍ഷകരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. ‘കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നതിന് പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന ഫലപ്രദമായി നടപ്പിലാക്കണം.’ 

കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് തുടരും, മന്ത്രി പറഞ്ഞു.

X
Top