ക്ലീന്‍ പമ്പ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ 30 കോടി രൂപകൊച്ചി മെട്രോയ്ക്ക് 79 കോടി; രണ്ടാം ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പ

ഫാബ്ഇന്ത്യയുടെ നഷ്ടം 39 കോടി രൂപയായി കുറഞ്ഞു

മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 39 കോടി രൂപയായി കുറഞ്ഞതായി അറിയിച്ച് എത്‌നിക് റീട്ടെയിൽ ബ്രാൻഡായ ഫാബ്ഇന്ത്യ. മുൻ വർഷം ഇത് 114 കോടി രൂപയായിരുന്നു. വരുമാനം മൂന്നിരട്ടി വർധിച്ചതിനാലാണ് നഷ്ട്ടം ഗണ്യമായി കുറഞ്ഞതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബ്രാൻഡ് 1,392 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയതായി കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച രേഖകൾ വ്യക്തമാകുന്നു. 2021 ജൂൺ മുതൽ കൊവിഡ് പാൻഡെമിക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന്, ഉത്സവ സീസണിൽ ഉപഭോക്തൃ വികാരം മെച്ചപ്പെടുകയും റീട്ടെയിൽ സ്റ്റോർ പോർട്ട്‌ഫോളിയോ വിപുലീകരിക്കുകയും ചെയ്‌തതായും. ഇത് വരുമാനം ഗണ്യമായി വർധിക്കാൻ സഹായിച്ചതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

4,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിന് ഫാബ്ഇന്ത്യയ്ക്ക് മാർക്കറ്റ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ഫാബ്ഇന്ത്യ അതിന്റെ ഓൺലൈൻ സാന്നിധ്യം വർദ്ധിപ്പിക്കുകയും അതിലൂടെ 93 കോടി രൂപയുടെ വരുമാനം നേടുകയൂം ചെയ്തിരുന്നു. ഇത് മൊത്ത വരുമാനത്തിന്റെ 16% സംഭാവന ചെയ്തു.

X
Top