ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

രാജ്യത്ത് വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആളുകള്‍ മുണ്ടുമുറുക്കേണ്ടി വരും. പലരുടെയും കുടുംബ ബജറ്റുകള്‍ തകിടം മറിയാന്‍ സാധ്യതയുണ്ട്.

വര്‍ഷത്തെ ഏറ്റവും വലിയ നിരക്കു വര്‍ധനയാണ് മുന്നില്‍ കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലടക്കം ഭക്ഷ്യവസ്തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറി വില കുത്തനെ കൂടി കഴിഞ്ഞു.

മുരിങ്ങക്കോല്‍, വെളുത്തുള്ളി എന്നിവയ്ക്ക് റീട്ടെയില്‍ വില 400- 500 രൂപയാണ്. തക്കളി, സവാള എന്നിവയുടെ വിലയും ഉയര്‍ന്നിരിക്കുന്നു. വൈദ്യുതി നിരക്കും കൂടുന്നു.

ഉയരുന്ന പണപ്പെരുപ്പത്തില്‍ ഇക്കഴിഞ്ഞ ആര്‍ബിഐ ധനനയവും ആശങ്ക വ്യക്തമാക്കി കഴിഞ്ഞു. അടിസ്ഥാന നിരക്കുകള്‍ ഉടന്‍ കുറയില്ലെന്നു തന്നെ വേണം കരുതാന്‍. യുഎസ് ഫെഡ് യോഗം തുടര്‍ച്ചയായി മൂന്നാം തവണയും നിരക്കുകള്‍ കുറച്ചെങ്കിലും, പുതുവര്‍ഷത്തില്‍ കുറയ്ക്കല്‍ വേഗം കുറയുമെന്നു വ്യക്തമാക്കി കഴിഞ്ഞു.

ഇത് പണപ്പെരുപ്പ ആശങ്ക മുന്‍നിര്‍ത്തിയാണ്. അതായത് ആഗോള തലത്തിലും പണപ്പെരുപ്പ ആശങ്ക വര്‍ധിച്ചുവരുന്നുവെന്ന് സാരം.

പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഗാര്‍ഹിക ബജറ്റുകള്‍ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്റെജ് കണ്‍സ്യൂമര്‍, ഡാബര്‍, ടാറ്റ കണ്‍സ്യൂമര്‍, പാര്‍ലെ പ്രോഡക്ട്സ്, വിപ്രോ കണ്‍സ്യൂമര്‍, മാരികോ, നെസ്ലെ, അദാനി വില്‍മര്‍ തുടങ്ങിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) കമ്പനികള്‍ ഈ മാസം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും എന്നാണ് വിവരം. ഉയര്‍ന്ന ചരക്ക് ചെലവുകളും, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും കമ്പനികളിലെ സമ്മര്‍ദം കൂട്ടുന്നു.

ചായയും, ഭക്ഷ്യ എണ്ണയും മുതല്‍ സോപ്പും, സ്‌കിന്‍ ക്രീമും വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 5- 20% വില വര്‍ധിക്കാം. ഇത് 12 മാസത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ധനയെ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 22% വര്‍ധിച്ചിരുന്നു.

2024 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് 40% വരെ വര്‍ദ്ധിച്ചെന്നാണു വിവരം. കഴിഞ്ഞ വര്‍ഷവും പഞ്ചസാര, ഗോതമ്പ് മാവ്, കാപ്പി തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചിരുന്നു.

പല കമ്പനികളും ഒളിഞ്ഞും തെളിഞ്ഞും വില വര്‍ധനയുടെ സൂചനകള്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ ചെലവുകള്‍ക്ക് അനുസൃതമായി ആളുകളുടെ കൈയ്യില്‍ പണം എത്തുന്നില്ലെന്നതാണ് വസ്തുത. രാജ്യത്ത് വന്‍കിട കമ്പനികളുടെ ലാഭം കുതിച്ചുയരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇവിടങ്ങളിലെ ശമ്പളവര്‍ധന ഇപ്പോഴും നാമമാത്രമായി തുടരുന്നു. വിലക്കയറ്റവും, സാമ്പത്തിക ഞെരുക്കവും ഉത്സവ സീസണിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ടൂറിസം മേഖലയും തിരിച്ചടി നേരിടാം.

തുടര്‍ച്ചയായുള്ള വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഇതോടകം ഹോട്ടല്‍, റെസ്‌റ്റോറന്റ് ബിസിനസുകള്‍ മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ വരെയുള്ള സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്‌ടോബറില്‍ എഫ്എംസിജി കമ്പനികളുടെ വില്‍പ്പന വോളിയം 4.3% വര്‍ധിച്ചിരുന്നു.

എന്നാല്‍ നവംബറില്‍ ഇത് 4.8% ഇടിഞ്ഞു. ഇതും കമ്പനികളിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.
വാര്‍ഷികാടിസ്ഥാനത്തില്‍ കാപ്പി, കൊക്കോ വിഭാഗങ്ങളിലെ വിലവര്‍ധന 60- 70% ആണ്. ഗോതമ്പ് (40%), പാമോയില്‍ (30%) എന്നിങ്ങനെയാണ് വിലവര്‍ധന.

ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി നികുതി 22% വര്‍ധിപ്പിച്ചതും, സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ നിന്ന് സ്‌റ്റോക്കുകള്‍ റിലീസ് ചെയ്യുന്നതിലെ വേഗക്കുറവും വിലവര്‍ധനയ്ക്ക് കാരണമാകാം.

X
Top