വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ആഗോള എണ്ണവില കൂടുതൽ താഴ്ചകളിലേയ്ക്കു പതിക്കുമെന്നു വിദഗ്ധർ

തിരിച്ചുകയറ്റത്തിന്റെ സൂചന നൽകിയ എണ്ണ അധികം വൈകാതെ കൂടുതൽ താഴ്ചകളിലേയ്ക്കു പതിച്ചേക്കാമെന്നു വിദഗ്ധരുടെ റിപ്പോർട്ട്. യുഎസിലെ ചില മുൻനിര എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ.

കൂടതെ ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ക്രൂഡിന്റെ അളവ് വർധിക്കുന്നുമുണ്ട്. ഡിമാൻഡ് തുടർച്ചയായി താഴെ തുടരുന്നത്. വിപണികളിൽ എണ്ണ കെട്ടികിട്ടാനുള്ള സാധ്യതകളിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. ഇത് വിലയെ താഴോട്ടു വലിക്കുമെന്നു വിദഗ്ധർ പറയുന്നു.

അടുത്തിടെ എട്ടു മാസത്തെ താഴ്ന്ന നിലയിലേയ്ക്ക് ആഗോള എണ്ണവില വീണിരുന്നു. എന്നാൽ കഴിഞ്ഞവാരം എണ്ണ മികച്ച തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇതു ശാശ്വതമല്ലെന്നും, വികാരം ദുർബലമാണെന്നും, മുന്നോട്ട് ഇടിവ് തന്നെ പ്രതീക്ഷിക്കണമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

യുഎസിലെ ഏറ്റവും വലിയ റിഫൈനറിയുടെ ഉടമയായ മാരത്തൺ പെട്രോളിയം കോർപ്പറേഷൻ, ഈ പാദത്തിൽ അതിന്റെ 13 പ്ലാന്റുകൾ ശരാശരി 90% ശേഷിയിൽ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നു. 2020 ന് ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിലയമാണിത്.

പിബിഎഫ് എനർജി, ഫിലിപ്‌സ് 66, വലേറോ എനർജി കോർപ്പറേഷൻ തുടങ്ങിയവരും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണം പ്രതീക്ഷിക്കുന്ന ഡിമാൻഡ് ഇടിവാണ്.

ഈ നാല് റിഫൈനറികൾ അമേരിക്കൻ ഗ്യാസോലിൻ, ഡീസൽ ശേഷിയുടെ 40% കൈകാര്യം ചെയ്യുന്നു. ഒപെക്കിന്റെ ഉൽപ്പാദന നിയന്ത്രണം തുടരുന്നുവെങ്കിലും ഡിമാൻഡ് കുറഞ്ഞുവരുന്നത് വിപണികളിൽ എണ്ണ കെട്ടികിടക്കാൻ വഴിവയ്ക്കും.

ലോകത്തിലെ മുൻനിര എണ്ണ ഇറക്കുമതിക്കാരായ ചൈനയിൽ ഇലക്ട്രിക് വാഹനങ്ങളും, എൽഎൻജി ഇന്ധനം നൽകുന്ന ഹെവി ട്രക്കുകളും ജനപ്രീതി വർധിച്ചുവരുന്നു. ഇതു ഈ മേഖലയുടെ ക്രൂഡ് ആവശ്യകത ശാശ്വതമായി കുറയുമെന്ന സൂചന നൽകുന്നു.

റിഫൈനറി അടച്ചുപൂട്ടലുകൾ, പരിവർത്തനങ്ങൾ, പുതിയ ശേഷി കൂട്ടിച്ചേർക്കലുകൾ എന്നിവ ക്രൂഡ് ഇന്ധനമാക്കി മാറ്റുന്നതിനുള്ള മാർജിനുകൾ ചുരുക്കുന്നു. ഇതു റിഫൈനറികളെ കുറഞ്ഞ വാങ്ങലുകൾക്കു പ്രേരിപ്പിക്കുന്നു.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂട് ബാരലിന് 79.52 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 76.79 ഡോളറാണ്. ഈ നിലവാരം ഇന്ത്യയെ സംബന്ധിച്ച് ഏറെ നേട്ടമാണ്.

ആഗോള എണ്ണവില പരിമാവധി താഴ്ന്നിരിക്കുന്നത്, വിലകുറഞ്ഞ് റഷ്യൻ ക്രൂഡിൽ ഇന്ത്യയ്ക്കു മികച്ച നേട്ടം നൽകും. അതേസമയം നിലവിലെ ആഗോള എണ്ണവിലയിടിവ് പെടോൾ, ഡീസൽ വില കുറയ്ക്കുമെന്ന ധാരണ വേണ്ട.

എണ്ണക്കമ്പനികൾ അവർക്കു നഷ്ടമായ മാർജിനുകൾ തിരിച്ചുപിടിക്കുന്ന തിരക്കിലാണ്. ഡോളറിനെതിരേ രൂപ തുടരുന്ന മോശം പ്രകടനമാണ് നിലവിൽ ഇന്ത്യയ്ക്കു തലവേദന.

X
Top