ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

കമ്മോഡിറ്റി മാര്‍ക്കറ്റില്‍ തിരുത്തല്‍ വരുമെന്ന് വിദഗ്ധര്‍

മ്മോഡിറ്റി മാര്‍ക്കറ്റില്‍ തിരുത്തല്‍ ഉടനുണ്ടാവുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ചെമ്പ് ഉള്‍പ്പെടെയുള്ള വ്യവസായ ലോഹങ്ങള്‍ക്ക് ഇത് മികച്ച കാലമായിരിക്കുമെന്നും റിപ്പോര്‍ട്ട്. കമ്മോഡിറ്റി മാര്‍ക്കറ്റില്‍ വലിയൊരു മാറ്റത്തിന് 2026 സാക്ഷ്യം വഹിക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിയത്പ്രമുഖ അനലിസ്റ്റ് അജയ് കേഡിയ ആണ്.

സ്വര്‍ണത്തിലും വെള്ളിയിലും കഴിഞ്ഞ വര്‍ഷം കണ്ട വന്‍ കുതിപ്പിന് ശേഷം, വിപണിയില്‍ ഇപ്പോള്‍ ഒരു തിരുത്തല്‍ പതീക്ഷിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതേസമയം ചെമ്പ് ഉള്‍പ്പെടെയുള്ള വ്യവസായ ലോഹങ്ങള്‍ക്ക് ഇത് മികച്ച കാലമായിരിക്കും. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വര്‍ഷാവര്‍ഷം പുനഃക്രമീകരിക്കുന്ന രീതിയാണ് ബ്ലൂംബെര്‍ഗ് കമ്മോഡിറ്റി ഇന്‍ഡക്സ് റീ ബാലന്‍സിങ്.

2025-ല്‍ സ്വര്‍ണം 80 ശതമാനവും വെള്ളി 180 ശതമാനവും ലാഭം നല്‍കിയതിനാല്‍, ഇന്‍ഡക്സിലെ ഇവയുടെ വിഹിതം നിശ്ചിത പരിധി കടന്നു. ഇത് ക്രമീകരിക്കുന്നതിനായി ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണവും വെള്ളിയും വിറ്റഴിക്കാന്‍ ഫണ്ടുകള്‍ നിര്‍ബന്ധിതരാകും. ഈ ‘ഫോഴ്സ്ഡ് സെല്ലിംഗ്’ വിലയില്‍ താല്‍ക്കാലിക ഇടിവുണ്ടാക്കാം.

സ്വര്‍ണത്തിന്റെ ദീര്‍ഘകാല സാധ്യതകള്‍ പോസിറ്റീവ് ആണെങ്കിലും, നിലവിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 20-22% വരെ തിരുത്തല്‍ അജയ് കേഡിയ പ്രതീക്ഷിക്കുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 4,380 ഡോളറിലേക്കും വെള്ളി 72 ഡോളറിലേക്കും താഴാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്്ര വെള്ളി കിലോയ്ക്ക് 1.60 – 1.70 ലക്ഷം രൂപ നിരക്കിലേക്ക് കുറഞ്ഞേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

അതേസമയം,അജയ് കെഡിയയുടെയും എന്റിച്ച് മണി സിഇഒ പൊന്മുടിയുടെയും നിരീക്ഷണ പ്രകാരം സ്വര്‍ണത്തിന് 1,38,000 – 1,40,000 എന്നത് മികച്ച ‘Buy-on-Dips’ സോണാണ്. ചെറിയ വിലക്കുറവുകള്‍ ഉണ്ടാകുമ്പോള്‍ വാങ്ങുന്നത് ദീര്‍ഘകാലത്തേക്ക് ഗുണകരമാകും.

X
Top