യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇക്വിറ്റി വിപണി: സമ്മിശ്ര പ്രതികരണവുമായി വിദഗ്ധര്‍

മുംബൈ: പലിശനിരക്ക് നിലനിര്‍ത്തിയ റിസര്‍വ് ബാങ്ക് നടപടി പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി)യുടെ ജാഗ്രതയുള്ള സമീപനം വിപണി വികാരത്തെ ബാധിച്ചു, ശ്രീകാന്ത് ചൗഹാന്‍, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) മേധാവി നിരീക്ഷിക്കുന്നു. പണപ്പെരുപ്പം പ്രധാന ആശങ്കാ ഘടകമായി തുടരുന്നു.

യുഎസിലേയും ഇന്ത്യയിലേയും. വെള്ളിയാഴ്ച പുറത്തുവിടുന്ന ആഭ്യന്തര, യുഎസ് പണപ്പെരുപ്പ ഡാറ്റകള്‍ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കും. സാങ്കേതികമായി, ഇന്‍സൈഡ് ബോഡി കാന്ഡിലാണ് പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി രൂപീകരിച്ചിരിക്കുന്നത്.

ഇത് റേഞ്ച് ബൗണ്ട് പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. 19620 ഭേദിച്ചാല് മാത്രമേ ഉയര്‍ച്ച സാധ്യമാകൂ. അതിനു മുകളില്‍ സൂചിക 19700-19725 ലക്ഷ്യം വയ്ക്കും.

എന്നാല്‍ 19500 ന് താഴെ, വില്‍പ്പന ത്വരിതപ്പെടുത്താനും സൂചിക 19400-19375 ലേയ്ക്ക് വീഴാനും സാധ്യതയുണ്ട്. വിപണിയില്‍ നേട്ടം പ്രതീക്ഷിക്കുകയാണ് അതേസമയം മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണിത്.

മാത്രമല്ല, ഫെഡ് റിസര്‍വ് ഇനി നിരക്ക് വര്‍ദ്ധനയ്ക്ക് മുതിരില്ലെന്ന് തപ്‌സെ വിശ്വസിക്കുന്നു. വെള്ളിയാഴ്ച പുറത്തുവിടുന്ന വ്യാവസായിക ഉത്പാദന നിലവാരം ഇവിടെ നിര്‍ണ്ണായകമാകും.

X
Top