എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

‘പ്രവാസ ജീവിതവും കാഴ്‌ചകളും’: ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്

കൊച്ചി: കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, “പ്രവാസ ജീവിതവും കാഴ്ചകളും” എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19 ന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനമായി 25000 രൂപ, രണ്ടാം സമ്മാനം 15000 രൂപ, മൂന്നാം സമ്മാനം 10000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും മറ്റും നൽകുന്നതാണ്. എൻട്രികൾ അയക്കേണ്ട മെയിൽ വിലാസം kpwbmediacell@gmail.com . മത്സരങ്ങൾക്കുള്ള നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.pravasikerala.org), ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ സന്ദർശിക്കുക.

X
Top