എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ഇവി സ്റ്റാര്‍ട്ടപ്പ് റിവര്‍ 15 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന കമ്പനിയായ റിവര്‍ 15 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ദുബായ് ആസ്ഥാനമായ ഫുതൈം ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടില്‍ പങ്ക്‌കൊണ്ടത് മറ്റ് നിക്ഷേപകരായ ലോവര്‍കാര്‍ബണ്‍ ക്യാപിറ്റല്‍, ടൊയോട്ട വെഞ്ച്വേഴ്സ്, മണിവ് മൊബിലിറ്റി, ട്രക്ക്സ് വിസി എന്നിവരാണ്.

ഫണ്ട് ,വര്‍ക്കിംഗ് കാപിറ്റലിനായി ഉപയോഗപ്പെടുത്തുമെന്ന് കമ്പനി സഹസ്ഥാപകന്‍ അരവിന്ദ് മണി അറിയിക്കുന്നു. പുതിയ വിതരണ ആസ്ഥാനങ്ങളും ഇവി ഘടകങ്ങളുടെ നിര്‍മ്മാണ ശാലയും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഗവേഷണ വികസനത്തിനുമുള്ള പ്രാദേശിക കേന്ദ്രങ്ങളും നിര്‍മ്മിക്കും.

പുതിയ ഫണ്ടിംഗ്, റിവറിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ച 2023 ഓഗസ്റ്റ് ഡെലിവറിക്കായി ഉല്‍പാദന, വിതരണ ശൃംഖലകള്‍ ആരംഭിക്കുമെന്നും കമ്പനി ചൊവ്വാഴ്ച ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 ലാണ് റിവര്‍ സ്ഥാപിച്ചത്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഓല, ഏഥര്‍ എന്നിവയുമായി നേരിട്ട് മത്സരിക്കുകയും ‘ഇന്‍ഡി’ എന്ന പേരില്‍ ആദ്യത്തെ ഇവി പുറത്തിറക്കുകയും ചെയ്തു.1.25 ലക്ഷം രൂപതൊട്ടാണ് ഇന്‍ഡിയുടെ വില.

X
Top