എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

കേരളത്തിലെ ഇലക്‌ട്രിക് വാഹന വില്പനയിൽ വൻ മുന്നേറ്റം

കൊച്ചി: ഇലക്‌ട്രിക് വാഹനവില്പനയിൽ 2022ൽ കാഴ്ചവച്ച മുന്നേറ്റം പുതുവർഷത്തിലും തുടർന്ന് കേരളം. 2021നേക്കാൾ 454 ശതമാനം വില്പന വളർച്ചയാണ് 2022ലുണ്ടായത്. 8,706ൽ നിന്ന് 39,525 യൂണിറ്റുകളിലേക്കായിരുന്നു കഴിഞ്ഞ വർഷത്തെ വില്പനക്കുതിപ്പ്.

ഇതിനെ മറികടക്കുന്നതാകും ഈ വർഷത്തെ വില്പനയെന്ന് പരിവാഹൻ രജിസ്‌ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ജനുവരിയിൽ മാത്രം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയത് 5,207 ഇലക്‌ട്രിക് വാഹനങ്ങളാണ്. 2021ലെ ഏറ്റവും ഉയർന്ന പ്രതിമാസവില്പന ഡിസംബറിലെ 1,388 എണ്ണമായിരുന്നു. 2022ലും ഏറ്റവുമധികം ഇ-വണ്ടികൾ രജിസ്‌റ്റർ ചെയ്യപ്പെട്ടത് ഡിസംബറിൽ; 4,585 എണ്ണം. ഈ റെക്കാഡുകളെല്ലാം 2022ന്റെ ആദ്യമാസം തന്നെ പഴങ്കഥയായി.

ഈ മാസത്തെ ആദ്യ രണ്ടാഴ്‌ചയിൽ തന്നെ 2,297 പുതിയ ഇലക്‌ട്രിക് വാഹനങ്ങളും കേരളീയർ നിരത്തിലെത്തിച്ചു. മാസാന്ത്യത്തോടെ വില്പന ജനുവരിയെ മറികടന്നേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

പരിസ്ഥിതിസൗഹൃദമെന്നതിന് പുറമേ ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ പെട്രോൾ/ഡീസൽ വാഹനങ്ങളേക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതാണ് ഇ-വാഹനങ്ങളുടെ മുഖ്യസവിശേഷത.

ഹൈബ്രിഡിനും ആവശ്യക്കാർ

പെട്രോൾ എൻജിനൊപ്പം ഇലക്‌ട്രിക് മോട്ടോറുമുള്ള ഹൈബ്രിഡ് മോഡലുകൾക്കും സംസ്ഥാനത്ത് ആവശ്യക്കാരേറെ. ജനുവരിയിൽ പെട്രോൾ/ഹൈബ്രിഡ് ഇനത്തിൽ 1,518 പുതിയ കാറുകൾ നിരത്തിലെത്തി. ഈമാസം ആദ്യ രണ്ടാഴ്ചയിൽ തന്നെ ഈ ശ്രേണിയിൽ 818 കാറുകൾ വിറ്റഴിഞ്ഞു.

ദേശീയ തലത്തിലും കുതിപ്പ്

ഇ-വാഹനവില്പനയിൽ വർഷം 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടത് 2022ലാണ്. ട്രെൻഡ് തുടരുന്നുവെന്ന് സൂചിപ്പിച്ച് ഈവർഷം ജനുവരിയിൽ വില്പന ഒരുലക്ഷം യൂണിറ്റുകൾ കടന്നു. ആകെ 1,00,871 ഇ-വണ്ടികളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.

X
Top