പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഇവി പാർട്‌സ് നിർമ്മാതാക്കളായ വെക്‌മോകോൺ 5.2 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) ഘടക നിർമാതാക്കളായ വെക്‌മോകോൺ ടൈഗർ ഗ്ലോബൽ, ബ്ലൂം വെഞ്ചേഴ്‌സ്, മറ്റ് ഏഞ്ചൽ നിക്ഷേപകർ എന്നിവരിൽ നിന്ന് 5.2 മില്യൺ ഡോളർ സമാഹരിച്ചു. ഐഐടി ഡൽഹിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണിത്.

വെക്‌മോകോൺ അതിന്റെ ടീം ബിൽഡിംഗ്, ബിസിനസ്സ് വിപുലീകരണം, പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കൽ, കൂടുതൽ ഉൽപ്പന്ന നവീകരണം എന്നിവയിൽ നിക്ഷേപിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നു. ഈ വർഷാവസാനത്തോടെ 100,000 ഇവികൾ അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുമെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെട്ടു.

സോഫ്റ്റ്‌വെയർ ഉൾച്ചേർത്ത ഘടകങ്ങൾ കമ്പനി നിർമ്മിക്കുന്നു. ഇത് ഇന്റർനെറ്റ് പ്രവർത്തനക്ഷമമാക്കിയ ഇവികൾ വാഗ്ദാനം ചെയ്യാൻ കമ്പനികളെ പ്രാപ്തമാകുന്നു. വെക്‌മോകോണിന്റെ ഉൽപ്പന്നങ്ങളിൽ മോട്ടോർ കൺട്രോളർ, വെഹിക്കിൾ ഇന്റലിജൻസ് മൊഡ്യൂൾ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ചാർജർ എന്നിവ ഉൾപ്പെടുന്നു. ഇവ ഓരോന്നും ഒരു ഇവിക്ക് നിർണായകമാണ്.

വെക്‌മോകോണിന്റെ ഭാഗങ്ങൾ ഇതിനകം 5,000 വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഈ സോഫ്‌റ്റ്‌വെയർ ഉൾച്ചേർത്ത ഭാഗങ്ങളിലൂടെ, സർവീസ്, സെക്കൻഡ് ഹാൻഡ് ഇവി മാർക്കറ്റ്, റീ യൂസ് ആൻഡ് റീസൈക്കിൾ ബിസിനസ് എന്നിവയ്‌ക്കായി കമ്പനി ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുകയാണെന്ന് സഹസ്ഥാപകനും സിഇഒയുമായ പീയുഷ് അസതി പറഞ്ഞു.

പീയുഷ് അസതി, ആദർശ്കുമാർ ബി, ശിവം വാങ്കഡെ എന്നിവർ ചേർന്ന് 2016ലാണ് വെക്മോകോൺ സ്ഥാപിച്ചത്.

X
Top