ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പ്രതിമാസ ഉൽപ്പാദനം വർധിപ്പിക്കാൻ യൂലർ മോട്ടോഴ്‌സ്

മുംബൈ: ഇന്ത്യൻ ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കളായ യൂലർ മോട്ടോഴ്‌സ് അതിന്റെ പ്രതിമാസ ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനി അടുത്തിടെ ന്യൂഡൽഹിയിലെ അതിന്റെ പുതിയ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

ഈ പ്ലാന്റ് നിലവിൽ പ്രതിമാസം 100 യൂണിറ്റുകളാണ് ഉൽപാദിപ്പിക്കുന്നത്. ഇത് 1,000 യൂണിറ്റായി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നതായി യൂലർ മോട്ടോഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. കൂടാതെ നിലവിലെ 9,000-ത്തിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഓർഡർ ബുക്ക് 15,000 യൂണിറ്റായി ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി യൂലർ സിഇഒ സൗരവ് കുമാർ പറഞ്ഞു.

പങ്കാളി കമ്പനികൾക്ക് അവരുടെ ലോജിസ്റ്റിക് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനായി യൂലർ ത്രീ-വീലർ വാണിജ്യ വാഹനങ്ങൾ നിർമ്മിക്കുന്നു. ഫ്ലിപ്കാർട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയവ കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. യൂലർ അടുത്തിടെ ജിഐസി സിംഗപ്പൂരിന്റെ നേതൃത്വത്തിൽ 60 മില്യൺ ഡോളർ സമാഹരിച്ചു.

X
Top