
മുംബൈ: റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). എണ്ണവില പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായാണിത്.
ബാങ്കിംഗ്,അസംസ്‌കൃത എണ്ണയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇന്ധനങ്ങളുടെ നിയന്ത്രണങ്ങള്‍ പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുന്നു. പുതിയ ഉപരോധപ്രകാരം 60 ഡോളറിന് എണ്ണവില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്ന നീക്കമാണിത്. രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് രാജ്യം.
മുമ്പ് എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനര്‍ജി ലിമിറ്റഡില്‍ 49.13% ഓഹരി റോസ്‌നെഫ്റ്റിന് സ്വന്തമാണ്. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാലയും 6,750-ലധികം പെട്രോള്‍ പമ്പുകളും നയാര പ്രവര്‍ത്തിപ്പിക്കുന്നു.