തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എംഎസ് സിഐ സൂചികയില്‍ മാറ്റം: എറ്റേര്‍ണലില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും; പുതിയ ഓഹരികളിലേയ്ക്ക് ശക്തമായ ഇന്‍ഫ്‌ലോ

മുംബൈ: ആഗോള സൂചികാ സേവനദാതാവായ എംഎസ് സിഐയുടെ പുതിയ അവലോകനത്തില്‍ ഇന്ത്യയെ ബാധിക്കുന്ന വലിയ മാറ്റങ്ങള്‍. എറ്റേര്‍ണലിലെ വിദേശ ഉടമസ്ഥാവകാശം 49.5 ശതമാനമായതിനെ തുടര്‍ന്ന് സൂചിക കമ്പനിയുടെ വെയ്‌റ്റേജ് കുറച്ചു. ഇതോടെ ഏതാണ്ട് 600 മില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനിയില്‍ നിന്നും പാസീവ് ഫണ്ടുകള്‍ പിന്‍വലിച്ചേയ്ക്കും.

സൂചികയിലെ വെയ്‌റ്റേജ് കുറഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍പെയിന്റ്‌സില്‍ നിന്നും ഏതാണ്ട് 100 മില്യണ്‍ ഡോളറിലധികം പുറത്തുപോകുമ്പോള്‍ സൂചികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഫോര്‍ജിംഗ്‌സില്‍ നിന്ന് 163 മില്യണ്‍ ഡോളറും തെര്‍മാക്‌സില്‍ നിന്ന് 121 മില്യണ്‍ ഡോളറുമാണ് പിന്‍വലിക്കപ്പെടുക.

എംഎസ് സിഐ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്‌സില്‍ പുതിയതായി ഉള്‍പ്പെട്ട സ്വിഗ്ഗി, വിശാല്‍ മെഗാ മാര്‍ട്ട്, വാരി എനര്‍ജീസ്, ഹിറ്റാച്ചി എനര്‍ജി ഇന്ത്യ എന്നിവ ഏതാണ്ട് 230 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിക്കാനും വഴിയൊരുങ്ങി.

എംഎസ്സിഐ സ്‌മോള്‍ക്യാപ് ഇന്‍ഡക്‌സിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 15 ഓഹരികള്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ 6 ഓഹരികള്‍ നീക്കം ചെയ്യപ്പെട്ടു.

സൂചികയില്‍ ചേര്‍ക്കപ്പെട്ട സോണ ബിഎല്‍ഡബ്ല്യു, തെര്‍മാക്‌സ്, നെക്‌സസ് സെലക്ട് ട്രസ്റ്റ് എന്നിവയിലേയ്ക്ക് ഇന്‍ഫ്‌ലോ വര്‍ദ്ധിക്കുമ്പോള്‍ നീക്കം ചെയ്യപ്പെട്ട ഓഹരികളില്‍ നിന്നും ഏതാണ്ട് 30 മില്യണ്‍ ഡോളര്‍ വരെയാകും ഔട്ട്ഫ്‌ലോ.

പാസീവ് ഫണ്ടുകള്‍ ഇന്ത്യന്‍ സ്റ്റോക്കുകളില്‍ നിന്നും ഏതാണ്ട് 250 മുതല്‍ 270 മില്യണ്‍ ഡോളര്‍ വരെ പിന്‍വലിക്കുമെന്നാണ് നുവാമയുടെ കണക്കുകൂട്ടല്‍.

X
Top