എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

മൂന്നാം പ്രതിവാര നഷ്ടം കുറിച്ച് ഇക്വിറ്റി വിപണി

മുംബൈ: നിരക്ക് കുറയ്ക്കല്‍ സൂചനകളൊന്നും നല്‍കാത്ത ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പണനയം കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികളെ തളര്‍ത്തി. കൂടതെ ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) വര്‍ദ്ധിപ്പിച്ചതും വിനയായി. ഇതോടെ സെന്‍സെക്‌സ് 0.60 ശതമാനം അഥവാ 398.6 പോയിന്റ് താഴ്ന്ന് 65322.65 ലെവലിലും നിഫ്റ്റി 50 0.45 ശതമാനം അഥവാ 88.7 പോയിന്റ് താഴ്ന്ന് 19428.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്്ചയാണ് വിപണി ഇടിവ് നേരിടുന്നത്. ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക അരശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്‌മോള്‍ക്യാപ് 0.6 ശതമാനവും മിഡ്ക്യാപ് 1 ശതമാനവും നേട്ടമുണ്ടാക്കി. മേഖലകളില്‍ നിഫ്റ്റി മീഡിയ സൂചിക 7 ശതമാനവും പിഎസ്യു ബാങ്ക് സൂചിക 3 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.2 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ബാങ്ക്, റിയാലിറ്റി എന്നിവ 1.5 ശതമാനം വീതവും നിഫ്റ്റി എഫ്എംസിജി 1 ശതമാനവും ഇടിവ് നേരിട്ടു.

X
Top