കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഇപിഎസ് പെൻഷൻ ശമ്പള പരിധി 25,000 രൂപയായി ഉയർത്തിയേക്കും

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിൽ സുപ്രധാന മാറ്റം വരുന്നു. ഇപിഎഫ്ഒ 3.0 പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഈ നീക്കം 6.5 കോടിയിലധികം ശമ്പളക്കാരായ ജീവനക്കാർക്ക് നേട്ടം നൽകും. സമ്പാദ്യം വർദ്ധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്താനും ഈ മാറ്റത്തിലൂടെ സാധിക്കും. അതായത് നിലവിലെ പെൻഷൻ നിരക്കായ 1,250 രൂപയിൽ നിന്ന് അത് 2,083 രൂപയായി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇപിഎസ് പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാരുടെ ശമ്പള പരിധിയിലും മാറ്റം വരുത്തും. ഇതുവരെ പെൻഷൻ്റെ ശമ്പള പരിധി 15,000 രൂപയായിരുന്നുവെങ്കിൽ ഇനി മുതൽ അത് 25,000 രൂപയായി ഉയർത്തുമെന്നാണ് പറയുന്നത്. ഇപിഎഫ്ഒയും, തൊഴിൽ മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ പ്രകാരം, ഈ പരിഷ്കരണം നടപ്പിലാക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഇപിഎസ് നിയമങ്ങളിലെ ഏറ്റവും വലിയ പരിഷ്കരണമായിരിക്കും ഇത്.

ഔദ്യോഗികമായി ഇപിഎസ് പെൻഷനിലെ ഈ മാറ്റം നടപ്പിലാക്കിയിട്ടില്ല. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കും. അതിന് അനുസരിച്ച് ഇപിഎഫ്ഒ മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ഡേറ്റ് ചെയ്യും.

15,000 രൂപയിൽ നിന്നും 25,000 രൂപയിലേക്ക്
ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 15,000 രൂപ മാത്രമേ ഇപിഎസിലേക്ക് പരിഗണിക്കുന്നുള്ളൂ. അതായത് ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്തിക്ക് പോലും 15,000 രൂപ വരെയാണ് പരിധിയുള്ളത്. ഇത് ജീവനക്കാരൻ്റെ ഇപിഎസ് സംഭാവനയെ പരിമിതപ്പെടുത്തുന്നു. 15,000 രൂപ പരിധി നിശ്ചയിക്കുമ്പോൾ ഏകദേശം 8.33 ശതമാനമാണ് ഇപിഎസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. ഇത് പ്രതിമാസം 1,250 രൂപയ്ക്ക് തുല്യമാണ്.

പുതിയ നിർദ്ദേശപ്രകാരം, ഇപിഎസിൻ്റെ ശമ്പള പരിധി 25,000 രൂപയാക്കും. അതിനാൽ പ്രതിമാസം 2,083 രൂപ പെൻഷൻ സംഭാവന അനുവദിക്കും. ഇതോടെ സംഭാവനയിൽ 66 ശതമാനം വർദ്ധനവാണുണ്ടാവുന്നത്.

നേട്ടം ആർക്കെല്ലാം?
പ്രധാനമായും സ്വകാര്യ മേഖലയിലെ ജീവനക്കാർ, ചെറുകിട വ്യവസായ തൊഴിലാളികൾ, കുറഞ്ഞ ശമ്പള പരിധി കാരണം നിലവിൽ പരിമിതമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഭാവിയിലെ ഇപിഎസ്-95 പെൻഷൻകാർ എന്നിവരെയെല്ലാം ഈ പുതിയ നിയമം നേട്ടം നൽകും.

ജീവനക്കാർക്ക് നേട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ “ഇപിഎഫ്ഒ 3.0” പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് ഇപിഎസ് നിയമത്തിലെ പരിഷ്കരണങ്ങൾ. മാത്രമല്ല, ഇന്ത്യയിലെ തൊഴിൽ മേഖലയുടെ വളർച്ചക്കൊപ്പം പെൻഷൻ സംവിധാനങ്ങൾ കൂടുതൽ നീതിയുക്തവും, ഡിജിറ്റൽ സൗഹൃദപരവും, സുസ്ഥിരവുമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ഈ മാറ്റം നിലവിൽ വന്നാൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കും വിരമിച്ചവർക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കാം. ഇത് പെൻഷൻ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യ മേഖലയിൽ നിന്നു വിരമിക്കുന്നവർക്കും സുരക്ഷ വർദ്ധിപ്പിക്കും.

X
Top