ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ഉയര്‍ന്ന പെന്‍ഷന്‍: ഓപ്ഷന്‍ നല്‍കാനുള്ള തിയതി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി നീട്ടി. ജൂലൈ 11 വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടുന്നത്. നേരത്തെ, ഇത് 2023 മെയ് 3 മുതല്‍ ജൂണ്‍ 26 വരെയാക്കി നീട്ടിയിരുന്നു.

അര്‍ഹരായ അംഗങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ 15 ദിവസത്തെ അവസാന അവസരം നല്‍കുകയാണ് എന്ന് ഇപിഎഫ്ഒ പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്ന പെന്‍ഷനു വേണ്ടി അപേക്ഷിക്കുന്നതിനുള്ള സമയപരിധി തൊഴിലുടമയ്ക്ക് 3 മാസവും ജീവനക്കാരന് 15 ദിവസവും എന്ന തരത്തില്‍ നീട്ടിയതായി ഇപിഎഫ്ഒ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, അംഗം രഘുനാഥന്‍ കെ ഇ പറഞ്ഞു.

ഇതുവരെ 15 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഉയര്‍ന്ന വേതനത്തില്‍ പെന്‍ഷനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഇപിഎഫ്ഒ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് നിക്ഷേപിക്കേണ്ട തുകയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയെക്കുറിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി യോഗ്യരായ പെന്‍ഷന്‍കാര്‍ക്കും അംഗങ്ങള്‍ക്കും വേണ്ടിയാണ് ഈ സൗകര്യം,’ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും രഘുനാഥന്‍ കൂട്ടിച്ചേര്‍ത്തു.

2014 ലെ എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) സ്‌കീമിലെ ഭേദഗതികള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 4ന് ആണ് സുപ്രീം കോടതി ശരിവെക്കുന്നത്.

ഇപിഎസ് നിലവില്‍ വന്ന സമയത്ത് പെന്‍ഷന്‍ ലഭിക്കാവുന്ന പരമാവധി ശമ്പളം പ്രതിമാസം 5000 രൂപയായിരുന്നു.

X
Top