എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പ്രതിമാസ മിനിമം വേതനം കൂട്ടാൻ ഇപിഎഫ്ഒ ആലോചന

ന്യൂഡൽഹി: പ്രതിമാസ മിനിമം വേതനം 15,000 രൂപയിൽനിന്നു വർധിപ്പിക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.ഒ.) ആലോചിക്കുന്നു.

അവിദഗ്ധ മേഖലയിൽ ജോലി ചെയ്യുന്നവരെയും പരിധിയിൽ ഉൾപ്പെടുത്തുന്നതാകും നീക്കമെന്ന് അധികൃതർ പറഞ്ഞു. കുറഞ്ഞ വേതനം അവസാനം വർധിപ്പിച്ചത് പത്തുവർഷം മുമ്പ് 2014-ലായിരുന്നു. 6500 രൂപയായിരുന്നത് അന്ന് 15,000 രൂപയാക്കി.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അത് 25,000 രൂപയാക്കി വർധിപ്പിക്കണമെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. ഇ.പി.എഫ്.ഒ. സെൻട്രൽ ബോർഡ് ട്രസ്റ്റി യോഗങ്ങളിൽ ഈ വിഷയം പലപ്പോഴായി ഉന്നയിക്കപ്പെടുന്നുണ്ട്.

പല സംസ്ഥാനങ്ങളിലും മിനിമം വേതനം 22,000 രൂപമുതൽ 25,000 രൂപവരെയാണ്. പത്തുവർഷമായി വേതനം പുതുക്കിനിശ്ചയിച്ചിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോയേക്കില്ല.

കുറഞ്ഞ പെൻഷൻ ആയിരത്തിൽനിന്ന് 3000 രൂപയാക്കി വർധിപ്പിക്കുന്നതും ചർച്ചയായി. എന്നാൽ, ധനമന്ത്രാലയം നീക്കത്തെ എതിർത്തതായാണറിയുന്നത്.

ഈ വിഷയങ്ങളിൽ അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

X
Top