
ഇപാക് ഡ്യൂറബ്‌ള്‍സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി 19ന് ആരംഭിക്കും. ഈ വര്‍ഷത്തെ മൂന്നാമത്തെ മെയിന്‍ബോര്‍ഡ് ഐപിഒ ആയിരിക്കും ഇത്. ജനുവരി 23 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. ഐപിഒയുടെ ഇഷ്യു വില ഈയാഴ്‌ച പ്രഖ്യാപിക്കും.
400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ് ഐപിഒ വഴി നടത്തുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി (ഒഎഫ്‌എസ്) നിലവിലുള്ള ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള 1.04 കോടി ഓഹരികളും വില്‍ക്കും.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.
ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇപാക് ഡ്യൂറബ്‌ള്‍സ് ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധനവിപുലീകരണത്തിനും കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും വിനിയോഗിക്കും.






