നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

കോയിന്‍സ്വിച്ച് ക്യൂബറുമായി ബന്ധമുള്ള ഇടങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍സ്വിച്ച് ക്യൂബറുമായി ബന്ധമുള്ള ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കം. ഡയറക്ടര്‍മാരുടെയും സിഇഒയുടേയും വസതികള്‍ ഉള്‍പ്പടെ എക്‌സ്‌ചേഞ്ചുമായി ബന്ധമുള്ള അഞ്ച് സ്ഥലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി കോയിന്‍ഡെസ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഞങ്ങളുടെ സമീപനം സുതാര്യമാണ്. വളരെയധികം സാധ്യതകളുള്ള ക്രിപ്‌റ്റോ പ്രാരംഭ ഘട്ടത്തിലാണ്. എല്ലാ പങ്കാളികളുമായും തുടര്‍ച്ചയായി ഞങ്ങള്‍ ഇടപഴകുന്നു,’ ഇത് സംബന്ധിച്ച് കോയിന്‍സ്വിച്ച് വക്താവ് പ്രതികരിച്ചു. എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് ഒന്നിലധികം ഫെമ ലംഘനങ്ങള്‍ നടന്നതായി ഇഡി കരുതുന്നു.

1000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ 10 ലധികം എക്‌സ്‌ചേഞ്ചുകള്‍ ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ഇതിന്റെ ഭാഗമായാണ് ഇഡി കോയിന്‍സ്വിച്ചിനെ നോട്ടമിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സിന്റെ ആസ്തികള്‍ ഇഡി മരവിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് മറ്റ് എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെയും ഇഡി നീക്കം തുടങ്ങിയത്.

X
Top