2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

രാജ്യത്ത് തൊഴില്‍ ലഭ്യത വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍ ലഭ്യത വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. ബിഎസ്ഇ500 കമ്പനികളിലെ ജീവനക്കാരുടെ ചെലവ് ട്രെന്‍ഡ് പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. സാങ്കേതിക മേഖലയിലും നഗര തൊഴിലുകളിലുമാണ് വര്‍ധനവുണ്ടായതെന്ന് ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് നിരീക്ഷിക്കുന്നു.
ഗ്രാമീണ മേഖല ഈ ട്രെന്‍ഡിനൊപ്പം ഉയരാനിരിക്കുന്നതേയുള്ളൂവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ജീവനക്കാരുടെ ചെലവുകള്‍ 13 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ ആവശ്യത്തിന് തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന കാര്യം വ്യക്തമായി. മാത്രമല്ല, ശമ്പളത്തിലും വര്‍ധനവുണ്ടായി.
സാമ്പത്തിവര്‍ഷം 2022ന്റെ മൂന്നും നാലും പാദങ്ങളില്‍ മികച്ച തൊഴില്‍ വര്‍ധനവും ശമ്പളവര്‍ധനവും സൃഷ്ടിക്കപ്പെട്ടതായി കണക്കുകള്‍ കാണിക്കുന്നു. ജീവനക്കാരുടെ ചെലവ് വര്‍ധന എല്ലാ തരത്തിലുള്ള കമ്പനികളിലും ദൃശ്യമായി. ടെക് കമ്പനികളുടെ റിക്രൂട്ട്‌മെന്റാണ് രാജ്യത്ത് തൊഴില്‍ വര്‍ധിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മനിരക്ക് നാല് വര്‍ഷത്തെ രണ്ടാമത്തെ കുറഞ്ഞ നിലവാരത്തിലെത്തിയും ശ്രദ്ധേയമായി. അതേസമയം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ മുഴുവനായും തുടച്ചുനീക്കാന്‍ സാധിച്ചിട്ടുമില്ല. മാത്രമല്ല വേതന വര്‍ധനവ് ഇവിടങ്ങളില്‍ മരവിപ്പിക്കപ്പെട്ട നിലയിലാണ്.
ഗ്രാമീണ വേതനം ഇപ്പോഴും പണപ്പെരുപ്പ നിരക്കിന് ചുവടെയാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ നിര്‍മ്മാണ മേഖലയിലുണ്ടായ ഉണര്‍വ് ഗ്രാമീണ തൊഴിലില്ലായ്മയ്ക്കും വേതനക്കുറവിനും പരിഹാരമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലകളേക്കാള്‍ 17 ശതമാനം കൂടുതലായി.
കോവിഡ് രണ്ടാമത്തെ തരംഗം തൊഴില്‍ ശക്തിയുടെ പങ്കാളിത്ത അനുപാതത്തെ (എല്‍എഫ്പിആര്‍) സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നു. തൊഴില്‍ യോഗ്യരായ ആളുകളുടെ (ജോലി ചെയ്യുന്നവരും ജോലി അന്വേഷിക്കുന്നവരും) യും ജനസംഖ്യയുടെയും അനുപാതമാണ് എല്‍എഫ്പിആര്‍. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അനുപാതത്തില്‍ കുത്തനെയുള്ള ഇടിവ് കാണാന്‍ സാധിക്കും.
ആ സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങളില്‍ അനുപാതം പിന്നീട് മെച്ചപ്പെട്ടു. തുടര്‍ന്ന് സാമ്പത്തിക വര്‍ഷം 2022ന്റെ ആദ്യ പാദത്തില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 2022ന്റെ നാലാം പാദത്തില്‍ പങ്കാളിത്ത അനുപാതം കോവിഡിന് മുമ്പുള്ളേതിന് തുല്യമാവുകയും ചെയ്തു.
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 12 മാസങ്ങളില്‍ 13 ദശലക്ഷത്തിന്റെ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്.

X
Top