
മുംബൈ: എയ്റ്റ് റോഡ്‌സ് വെഞ്ചേഴ്‌സ് നേതൃത്വം നൽകിയ ഒരു എ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 16 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് എഐ അടിസ്ഥാനമാക്കിയുള്ള ലൈഫ് സയൻസ് പ്ലാറ്റ്‌ഫോമായ എലൂസിഡാറ്റ. എഫ്-പ്രൈം ക്യാപിറ്റൽ, ഐവിക്യാപ് വെഞ്ച്വേഴ്‌സ്, ഹൈപ്പർപ്ലെയ്ൻ വെഞ്ച്വർ ക്യാപിറ്റൽ എന്നിവയും ഈ ധന സമാഹരണത്തിൽ പങ്കെടുത്തു.
കമ്പനിയുടെ ഡാറ്റാ സെൻട്രിക് മെഷീൻ ലേണിംഗ് ഓപ്പറേഷൻസ് പ്ലാറ്റ്‌ഫോമായ പോളി ശക്തിപ്പെടുത്തുന്നതിനും, ഉൽപ്പന്ന ശേഷി വർദ്ധിപ്പിക്കുന്നതിനും, ഗോ-ടു-മാർക്കറ്റ് സംരംഭങ്ങൾ, ആഗോള പ്രവർത്തനങ്ങൾ എന്നിവയുടെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാൻ എലൂസിഡാറ്റ പദ്ധതിയിടുന്നു.
അഭിഷേക് ഝാ, ശ്വേതാഭ് പഥക്, റിച്ചാർഡ് കിബ്ബെ എന്നിവർ ചേർന്ന് 2015-ൽ സ്ഥാപിച്ച എലൂസിഡാറ്റ മരുന്ന് കണ്ടെത്തൽ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള കമ്പനികൾക്ക് ഡാറ്റ സേവനങ്ങൾ നൽകുന്നു. പ്രമുഖ ലൈഫ് സയൻസ് കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.