എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഒന്‍പത് ഗ്രൗണ്ട് സ്റ്റേഷനുകളോടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ എലോണ്‍ മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്ക്

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് കമ്പനി സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനായി മുംബൈ, നോയിഡ, ചണ്ഡീഗഡ്, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ ഇവര്‍ ഒന്‍പത് ഗ്രൗണ്ട് അധിഷ്ഠിത ഗേറ്റ് വേകള്‍ സ്ഥാപിക്കും. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച് സെക്കന്റില്‍ 600 ജിഗാബൈറ്റ് (ജിബിപിഎസ്) ഡാറ്റ ശേഷിയ്ക്കാണ് കമ്പനി അപേക്ഷിച്ചിരിക്കുന്നത്.

താല്‍ക്കാലിക സെപ്ക്ട്രം ഇതിനോടകം കമ്പനി കരസ്ഥമാക്കി. ആദ്യ ഘട്ടത്തില്‍ കമ്പനി 100 ടെര്‍മിനലുകള്‍ ഇറക്കുമതി ചെയ്യും. ഇന്റര്‍നെറ്റിലേയ്ക്ക് പ്രവേശനം സാധ്യമാക്കുന്ന സാറ്റലൈറ്റ് ഡിഷും വൈഫൈ റൂട്ടറും അടങ്ങിയതാണിത്. നിലവില്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക.

യാത്രചെയ്യുമ്പോഴും വാഹനങ്ങളിലും സേവനം ലഭ്യമാകില്ല. നെറ്റ് വര്‍ക്ക് ദുരുപയോഗം തടയുന്നതിന് കര്‍ശന വ്യവസ്ഥകളോടെയാണ് കമ്പനിയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പരമ്പരാഗത ടെലികോം നെറ്റ് വര്‍ക്കുകളില്ലാത്ത വിദൂര, ഗ്രാമ പ്രദേശങ്ങളില്‍ സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും. അതേസമയം രാജ്യത്തെ പരമ്പരാഗത ടെലികോം സേവന ദാതാക്കളുടേതിനെ അപേക്ഷിച്ച് ചെലവ് കൂടുതലായിരിക്കും.

മറ്റ് രാജ്യങ്ങളില്‍ സേവനങ്ങള്‍ക്ക് കമ്പനി ചാര്‍ജ്ജ് ചെയ്യുന്നത് 100 ഡോളറാണ്. കൂടാതെ ഹാര്‍ഡ് വെയര്‍ കിറ്റിന് ഏകദേശം 30,000 രൂപ ഒറ്റത്തവണ ചാര്‍ജ്ജ് ഈടാക്കുന്നു. ഇന്ത്യയിലെ സേവനങ്ങളുടെ വില കമ്പനി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

X
Top